കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രങ്ങളില്‍ വേജ് ബോര്‍ഡ് നടപ്പാന്‍ കോടതി ഉത്തരവ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ജസ്റ്റിസ് മജീദിയ അധ്യക്ഷനായുള്ള വേജ് ബോര്‍ഡ് സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പത്രപ്രവര്‍ത്തകരുടേയും പത്ര സ്ഥാപനങ്ങളിലെ മറ്റ് ജീവനക്കാരുടേയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതാണ് വേജ് ബോര്‍ഡ്.

ശുപാര്‍ശകള്‍ 2011 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണം എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നത്. കേന്ദ്ര മന്ത്രിസഭ നേരത്തെ തന്നെ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ അംഗീകരിച്ചിരുന്നെങ്കിലും കേസ് കോടതിയില്‍ ആയിരുന്നതിനാല്‍ പത്രമുടകള്‍ ശുപാര്‍ശകള്‍ നടപ്പാക്കിയിരുന്നില്ല.

Wage Board

വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കാനാകില്ലെന്നും വേജ് ബോര്‍ഡ് ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞായിരുന്നു പത്രമുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ പത്രമുടമകളുടെ വാദങ്ങളെല്ലാം തള്ളി സുപ്രീം കോടതി മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ അംഗീകരിക്കുകയായിരുന്നു. വേജ് ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും സുപ്രീം കോടതി വിലയിരുത്തി.

2011 നവംബര്‍ 11 നാണ് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശകള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2014 ഏപ്രില്‍ 1 മുതല്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും സുപ്രീം ഉത്തരവില്‍ പറയുന്നുണ്ട്. 2011 മുല്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഒരു വര്‍ഷം കൊണ്ട് നാല് തവണയായി നല്‍കണമെന്നും കോടതി ഉത്തരവ് നിര്‍ദ്ദേശിക്കുന്നു.

കേരളത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. മാധ്യമം ദിനപത്രത്തിലും ദേശാഭിമാനി ദിനപത്രത്തിലും മാത്രമാണ് കേരളത്തില്‍ ഇതിനകം തന്നെ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടുള്ളത്. വേജ് ബോര്‍ഡ് സമരം പല പത്രങ്ങളിലും ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ക്ക് വഴിവച്ചിരുന്നു.

English summary
The Supreme Court today dismissed the petitions of various newspapers challenging the recommendations of the Majithia Wage Board.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X