കലാമിന്റെ അവസാന പ്രസംഗം, കേട്ടത് ഷിലോങ്ങ് ഐഐഎം വിദ്യാര്‍ത്ഥികള്‍
ഷില്ലോങ്ങ്: ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കാണുവാന്‍ ഭാഗ്യം ലഭിച്ച ഒരാള്‍, ഒരു നിമിഷം പോലും വയ്യാതെ കിടക്കാതെ അവസാനം നിമിഷം വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനവും, ആത്മവിശ്വാസവും നല്‍കിയാണ് എപിജെ അബ്ദുള്‍കലാം വിടപറഞ്ഞത്. വിദ്യാര്‍ത്ഥികളോട് സമയം ചിലവഴിക്കാന്‍ ഏറെ ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്നു അബ്ദുള്‍ കലാം.
ഇതായിരുന്നു കലാമിന്റെ അവസാന ട്വീറ്റ്...
വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രചോദനം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളും പ്രസംഗങ്ങളും. ലോകത്തോട് വിടപറയുന്നതിനു തൊട്ടുമുന്‍പ് വരെ അദ്ദേഹം വിദ്യാര്‍ത്ഥികളോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന പ്രസംഗം കേള്‍ക്കാനുള്ള ഭാഗ്യം ലഭിച്ചത് ഷില്ലോങ്ങിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്.

ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്ന അബ്ദുള്‍ കലാം ഹൃദയാഘാതം മൂലം കുഴഞ്ഞുവീണത്. ഐഐഎം വിദ്യാര്‍ത്ഥികളോട് അദ്ദേഹം തന്റെ ജീവിതത്തിലെ ജയപരാജയങ്ങളെക്കുറിച്ചായിരുന്നു പറഞ്ഞത്.
1979 ല്‍ എസ്എല്‍വി ത്രീ മിസൈല്‍ വിക്ഷേപണം പരാജയപ്പെട്ടതും പിന്നീട് ആ പരാജയത്തെ തരണം ചെയ്തതെങ്ങനെയെന്നുമാണ് കലാം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. ഐഐഎം വിദ്യാര്‍ത്ഥികള്‍ കേട്ട അദ്ദേഹത്തിന്റെ അവസാന പ്രസംഗം കണ്ടുനോക്കൂ..












Click it and Unblock the Notifications