കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമിന്റെ സമ്പാദ്യം വെളിപ്പെടുത്തി; പുസ്തകങ്ങളും യുവജനങ്ങളും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഉയര്‍ന്ന ജോലിയും രാഷ്ട്രപതിസ്ഥാനവുമൊക്കെ കഴിഞ്ഞ ഒരു വ്യക്തിക്ക് സാധാരണ നിലയില്‍ ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യമുണ്ടാകേണ്ടതാണ്. എന്നാല്‍, എല്ലായിപ്പോഴും സാധാരണക്കാര്‍ക്കിടയില്‍ കഴിഞ്ഞ മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന് സമ്പാദ്യമായുള്ളത് പുസ്തകങ്ങളും യുവജനങ്ങളും മാത്രം.

രണ്ട് ദശകങ്ങളായി അബ്ദുള്‍ കലാമിന്റെ സഹചാരിയും ഉപദേഷ്ടാവുമായ വി. പൊന്‍രാജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാവങ്ങളെ കൈയ്യയച്ച് സഹായിച്ചിരുന്നയാളായിരുന്നു കലാം. അതുകൊണ്ടുതന്നെ സമ്പാദ്യമായി ഒന്നും സൂക്ഷിക്കാറുണ്ടായിരുന്നില്ല. കലാമിന്റെ ഉടമസ്ഥതയില്‍ ബാംഗ്ലൂരില്‍ ചില സ്വത്തുവകകള്‍ ഉണ്ടായിരുന്നെങ്കിലും അതും പിന്നീട് അദ്ദേഹം ഉപേക്ഷിച്ചെന്ന് പൊന്‍രാജ് പറഞ്ഞു.

abdul-kalam7

നല്ലവാക്കുകളിലൂടെയും ഉപദേശങ്ങളിലൂടെയും പ്രവര്‍ത്തിയിലൂടെയും 64 കോടി യുവജനങ്ങള്‍ അദ്ദേഹത്തിന് സമ്പാദ്യമായുണ്ട്. പുസ്തകങ്ങള്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ബന്ധുക്കളുമായി ആലോചിച്ച് തീരുമാനമെടുക്കും. ആരെയെങ്കിലും നോമിനിയാക്കിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും പൊന്‍രാജ് പറഞ്ഞു.

ഷില്ലോങ്ങില്‍ പരിപാടിക്കെത്തിയപ്പോള്‍ തന്നെ കലാം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പൊന്‍രാജ് പറയുന്നു. ഷില്ലോങില്‍ കുട്ടികളെ അഭിസംബോധന ചെയ്യുന്നതിനായാണ് എത്തിയത്. പടികള്‍ കയറുമ്പോള്‍ തന്നെ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വേദിയില്‍ അല്‍പനേരം വിശ്രമിച്ചാണ് പ്രസംഗിക്കാനായി എഴുന്നേറ്റത്. എന്നാല്‍ അദ്ദേഹം ഉടന്‍ വേദിയില്‍ കുഴഞ്ഞുവീണെന്നും പൊന്‍രാജ് പറഞ്ഞു.

English summary
APJ Abdul Kalam's assets were only books
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X