കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പ്രമുഖ കക്ഷി കൂടി എൻഡിഎ വിടുന്നു? ബീഹാറിന് പിന്നാലെ ഉത്തർ പ്രദേശിലും ബിജെപിക്ക് ഇരുട്ടടി

  • By Anamika Nath
Google Oneindia Malayalam News

ലഖ്‌നൗ: പൊതുതെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കേ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബീഹാറില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്‍ഡിഎ വിട്ടതിന് പിന്നാലെ ഉത്തര്‍ പ്രദേശിലും എന്‍ഡിഎ ചോരുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ഉത്തര്‍ പ്രദേശിലെ എന്‍ഡിഎയിലെ മുഖ്യകക്ഷികളിലൊന്നായ അപ്‌നാ ദള്‍ ആണ് സഖ്യം വിടാന്‍ തയ്യാറെടുക്കുന്നത്. മോദിയുടെ മണ്ഡലമായ വാരാണയില്‍ അടക്കം തനിച്ച് മത്സരിക്കുമെന്ന് അപ്‌നാ ദള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

സീറ്റിനെ ചൊല്ലി ഭിന്നത

സീറ്റിനെ ചൊല്ലി ഭിന്നത

2019ലെ പൊതു തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അപ്‌നാ ദളും ബിജെപിയും തമ്മില്‍ ഭിന്നത നിലനിന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ബിജെപി സംസ്ഥാന നേതൃത്വത്തോടും അപ്‌നാ ദളിന് അതൃപ്തിയുണ്ട്. സീറ്റ് വിഭജനത്തില്‍ ഒരു വെട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്ന് അപനാ ദള്‍ നേതാവ് ആശിഷ് പട്ടേല്‍ നേരത്തെ തന്നെ വ്യ്ക്തമാക്കിയിരുന്നു.

സഖ്യം വിടാൻ അപ്നാ ദൾ

സഖ്യം വിടാൻ അപ്നാ ദൾ

സീറ്റ് വിഭജന ചര്‍ച്ചകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാന്‍ അപ്‌നാ ദള്‍ തീരുമാനിച്ചിരിക്കുന്നത്. യുപിയില്‍ 9 എംഎല്‍എമാരും രണ്ട് എംപിമാരുമുണ്ട് അപ്‌നാ ദളിന്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെടെ പത്ത് മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് അപ്‌നാ ദളിന്റെ തീരുമാനം.

തയ്യാറെടുപ്പ് തുടങ്ങി

തയ്യാറെടുപ്പ് തുടങ്ങി

ശനിയാഴ്ച നരേന്ദ്ര മോദി വാരാണസിയും ഗാസിപൂരും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അപ്‌നാ ദളിന്റെ പ്രഖ്യാപനം. പത്ത് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിനുളള ജോലികള്‍ തങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് ആശിഷ് സിംഗ് വ്യക്തമാക്കി. 2014ല്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ച അപ്‌നാ ദള്‍ ഇത്തവണ ഫൂല്‍പൂര്‍ സീറ്റ് കൂടി ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.

അതൃപ്തി പരസ്യമാക്കി നേതാക്കൾ

അതൃപ്തി പരസ്യമാക്കി നേതാക്കൾ

സമാജ്വാദ്ി പാര്‍ട്ടിയോട് ബിജെപി തോറ്റ മണ്ഡലമാണ് ഫൂല്‍പൂര്‍. എന്‍ഡിഎ വിടണമോ എന്ന കാര്യം ജനുവരി 7ന് ചേരുന്ന യോഗത്തിലാണ് അപ്‌നാ ദള്‍ ചര്‍ച്ച ചെയ്യുക. അതുവരെ എന്‍ഡിഎയുടെ പരിപാടികളിലൊന്നും പങ്കെടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനം. ആശിഷ് പട്ടേലും ഭാര്യയും കേന്ദ്ര മന്ത്രിയുമായ അനുപ്രിയ പട്ടേലും നേരത്തെ തന്നെ ബിജെപിക്കെതിരായ അതൃപ്തി പരസ്യമാക്കിയിരുന്നു.

തോൽവിയിൽ നിന്ന് പാഠം പഠിക്കണം

തോൽവിയിൽ നിന്ന് പാഠം പഠിക്കണം

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ് ഗഡിലും ബിജെപി തോറ്റതിന് പിന്നാലെയാണ് അപ്‌നാ ദള്‍ നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നത്. ബിജെപി തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണമെന്ന് അനുപ്രിയ പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം എന്‍ഡിഎയ്ക്ക് വെല്ലുവിളിയാണ്. സഖ്യകക്ഷികള്‍ അസ്വസ്ഥരാണ് എന്നും അനുപ്രിയ തുറന്നടിച്ചു.

വലിയ തോൽവി കാത്തിരിക്കുന്നു

വലിയ തോൽവി കാത്തിരിക്കുന്നു

ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെങ്കില്‍ ഉത്തര്‍ പ്രദേശില്‍ മുന്നണിക്ക് വലിയ തോല്‍വി സംഭവിക്കുമെന്നും കേന്ദ്ര മന്ത്രി മുന്നറിയിപ്പ് നല്‍കി. മുന്നണിയിലെ ചെറിയ കക്ഷികളേയും പരിഗണിക്കണമെന്നും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല എങ്കില്‍ മുന്നണിയില്‍ തുടരാന്‍ സാധിക്കില്ലെന്നും ആശിഷ് പട്ടേല്‍ പറഞ്ഞിരുന്നു. എന്‍ഡിഎയിലെ കൊഴിഞ്ഞ് പോക്ക് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

English summary
Apna Dal Will contest 10 LS seats, Varanasi too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X