Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുകശ്മീരിൽ അപ്നി ദൾ നേതാവ് വെടിയേറ്റ് മരിച്ചു: പത്ത് ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാല് രാഷ്ട്രീയ നേതാക്കൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. അപ്നി പാർട്ടി നേതാവ് കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ കുൽഗാമിലാണ് സംഭവം. അപ്നി പാർട്ടി നേതാവ് ഗുലാം ഹസൻ ലോണാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ അപലപിച്ച് പാർട്ടി അധ്യക്ഷൻ അൽത്താഫ് ബുഖാരി രംഗത്തെത്തിയിരുന്നു. ഇന്ന് വൈകുന്നേരം ദേവ്സാറിലെ വീട്ടിലേക്ക് പോകുന്നതിനിടെ തീവ്രവാദികൾ വെടിയുതിർത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ഗുലാമിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജമ്മു കശ്മീരിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊല്ലപ്പെടുന്ന നാലാമത്തെ രാഷ്ട്രീയ നേതാവാണ് ഗുലാം ഹസൻ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയതിന് പിന്നാലെ 2020 മാർച്ചിലാണ് ജമ്മു കശ്മീർ അപ്നി പാർട്ടി രൂപീകരിച്ചത്. 2019 ആഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ മുൻമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള, സജ്ജാദ് എന്നിങ്ങനെ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള നിരവധി പേരെ വീട്ടുതടങ്കലിലാക്കുന്നത്. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മുൻ നേതാവായിരുന്നു പാർട്ടി രൂപീകരിത്ത അൽത്താഫ് ബുഖാരി.

 download-162

ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് മെഹ്മൂബ മുഫ്തി ഒരു ട്വീറ്റിൽ കൊലപാതകത്തെ അപലപിച്ചു, "നിർഭാഗ്യവശാൽ കശ്മീരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അവസാനമില്ലെന്ന് തോന്നുന്നു. അപ്നി പാർട്ടി നേതാവ് ഗുലാം ഹസ്സൻ ലോണിന്റെ കൊലപാതകത്തെ നിരുപാധികം അപലപിക്കുന്നു. ദുഖിതരായ കുടുംബത്തോട് എന്റെ അനുശോചനം അറിയിക്കുന്നു. " മെഹബൂബ ട്വിറ്ററിൽ കുറിച്ചു.

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും കൊലപാതകത്തെ അപലപിക്കുകയും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. കുൽഗാമിലെ ദേവ്‌സാറിൽ രാഷ്ട്രീയ നേതാവ് ശ്രീ ഗുലാം ഹസ്സൻ ലോണിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഞാൻ ശക്തമായി അപലപിക്കുന്നു," എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്."കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഈ സമയത്ത് ദുഖിതരായ കുടുംബത്തോടൊപ്പമാണ് എന്റെ പ്രാർത്ഥനകൾ" എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിൽ രാഷ്ട്രീയ നേതാക്കൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങളുണ്ടാകുന്നത് മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരിൽ ഭീതിയ്ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കാര്യമായ സ്വാധീനമില്ലാത്ത ബിജെപിയാണ് ആക്രമണത്തിനിരയാകുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 23 ബിജെപി പ്രവർത്തകരാണ് കശ്മീരിൽ മാത്രം കൊല്ലപ്പെട്ടതെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. കഴിഞ്ഞ 30 വർഷമായി രാഷ്ട്രീയ നേതാക്കളാണ് കശ്മീരിൽ ആക്രമണത്തിനിരയാകുന്നത്. ആയിരത്തോളം രാഷ്ട്രീയപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറെയും നാഷണൽ കോൺഫറൻസ് പ്രവർത്തകരാണ്.

ജമ്മു കശ്മീരിന്റ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന തരത്തിലുള്ള ആവശ്യം കശ്മീരിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഉയരുന്നുണ്ട്. പ്രത്യേക പദവി റദ്ദാക്കി രണ്ട് വർഷം പിന്നിടുമ്പോഴാണിത്. കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേക പദവി തിരികെ നൽകുമെന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നത് സംബന്ധിച്ച സൂചനകളൊന്നും കേന്ദ്രമോ ബിജെപിയോ ഇതുവരെയും നൽകിയിട്ടില്ല. കശ്മീരിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. അടുത്ത കാലത്തുണ്ടായ സംഭവങ്ങൾ ഇതിനുള്ള തെളിവാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+