കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് സൂചിപ്പിച്ച് അവരെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രിയില്‍നിന്നുള്ള വാര്‍ത്താ കുറിപ്പ്. ഇതാദ്യമായി മുഖ്യമന്ത്രിയുടെ രോഗവിവരവും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.

ജയലളിതയ്ക്ക് ശ്വാസോച്ഛോസം ചെയ്യാനും കരളിനും രോഗമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അവര്‍ക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നത് തുടരാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി അപ്പോളോ ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ അറിയിച്ചു. കരള്‍രോഗത്തിന് പ്രത്യേക ചികിത്സ നല്‍കുന്നുണ്ട്.

jayalalithaa

ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ക്കൊപ്പം എയിംസിലെ ഡോക്ടര്‍മാരും ജയലളിതയെ പരിശോധിക്കാനായി അപ്പോളോ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ രണ്ടു ദിവസം കൂടി അപ്പോളോയില്‍ തുടരുമെന്നും വ്യാഴാഴ്ച വൈകിട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പതിമൂന്നു ദിവസത്തിലധികമായി ജയലളിത ആശുപത്രിയിലാണ്. വെന്റിലേറ്ററില്‍ കഴിയുന്ന അവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാരോ ആശുപത്രി അധികൃതരോ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല. നൂറുകണക്കിന് എഐഎഡിഎംകെ പ്രവര്‍ത്തകരാണ് ആശുപത്രിക്ക് പുറത്ത് തമ്പടിച്ചിട്ടുള്ളത്.

English summary
Apollo Hospitals says Jayalalithaa requires longer stay in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X