കാശ്മീര്‍ പ്രളയം; മലയാളം നടി അപൂര്‍വയെക്കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കള്‍
ശ്രീനഗര്‍: 160ലേറെ പേരുടെ മരണത്തിനും ആയിരക്കണക്കിന് പേരെ ഭവനരഹിതരുമാക്കിയ കാശ്മീര്‍ പ്രളയത്തില്‍ കുടുങ്ങി മലയാളം നടി അപൂര്‍വ ബോസും. ട്രക്കിംഗിനായി കാശ്മീരിലെത്തിയ അപൂര്‍വയെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കളാണ് അറിയിച്ചത്. 15 പേരടങ്ങുന്ന സംഘം കഴിഞ്ഞ മാസം 31നാണ് കാശ്മീരിലേക്ക് പോയത്.
ശ്രീനഗറിലെ കോംമ്രേഡ് ഇന്‍ ഹോട്ടലിലായിരുന്നു ഇവരുടെ താമസം. ട്രക്കിംഗിന് പോയി മടങ്ങിയ സംഘം ഹോട്ടലില്‍ തിരിച്ചെത്തിയിരുന്നതായാണ് വിവരം. കഴിഞ്ഞദിവസം ഉച്ചവരെ അപൂര്‍വയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ അതിനുശേഷം ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അപൂര്‍വയ്ക്ക് എന്തു സംഭവിച്ചെന്നറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലവരെ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. പ്രദേശത്തെ വാര്‍ത്താ വിനിമയ ബന്ധം തകരാറിലായതാവാം അപൂര്‍വയെ ബന്ധപ്പെട്ടാന്‍ സാധിക്കാത്തത് എന്നാണ് ബന്ധുക്കളുടെ വിശ്വാസം. മലര്‍വാടി ആര്‍ട്‌സ് ക്‌ളബ്, പത്മശ്രീ സരോജ്കുമാര്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് അപൂര്‍വ ബോസ്.
ഏകദേശം നൂറോളം മലയാളികള്‍ ജമ്മുവിലെ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതയാണ് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരത്തിനെത്തിയ ഇവരില്‍ ഭൂരിഭാഗം പേരും സുരക്ഷിതരാണെന്നും പ്രളയം ശമിക്കുന്നതോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ആറു ദിവസമായി തുടരുന്ന പേമാരിയിലും വെള്ളപ്പൊക്കത്തിലും ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് 1000 കോടിരൂപയുടെ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.

ജനനം
ബോസിന്റെയും സംഗീതയുടെയും മകളാണ് അപൂര്‍വ്വ

നൃത്തം
അഭിനയം കൂടാതെ അപൂര്‍വ്വ ഒരു ക്ലാസിക്കല്‍ഡാന്‍സര്‍ കൂടിയാണ്.ചെറുപ്പം മുതല്‍ക്കേ നൃത്തപഠനം തുടങ്ങിയതാണ്.

കരിയര്‍
2010ലാണ് സിനിമയിലേക്കുള്ള രംഗപ്രവേശം.

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്‌സ് ക്ലബാണ് ആദ്യ സിനിമ.

മറ്റുചിത്രങ്ങള്‍
പ്രണയം, പത്മശ്രീ ഡോ.സരോജ് കുമാര്‍, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, പൈസ പൈസ എന്നിവയാണ് മറ്റുചിത്രങ്ങള്‍.












Click it and Unblock the Notifications