കോപ്പിയടി തടയാന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഡ്രെസ്സ് കോഡ്
ദില്ലി : ജൂലൈ 25ന് നടത്തുന്ന അഖിലേന്ത്യ പ്രീ മെഡിക്കല്‍പ്രീ ഡെന്റല്‍ എന്‍ട്രന്‍സ് ടെസ്റ്റ് എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സിബിഎസ.ഇ ഏര്‍പ്പെടുത്തിയ ഡ്രസ്‌കോഡ് വിവാദമാകുന്നു.
ഷര്‍ട്ട്, ടി ഷര്‍ട്ട്, കുര്‍ത്ത തുടങ്ങിയ വസ്ത്രങ്ങള്‍, സാധാരണ ചെരിപ്പ് ധരിച്ചുവേണം പരീക്ഷക്കത്തൊനെന്നാണ് പരീക്ഷയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം.

സ്‌കാര്‍ഫ് ഉള്‍പ്പെടെ സാധാരണ വസ്ത്രങ്ങളും ഷൂസും വലിയ ബട്ടണുകളുള്ള വസ്ത്രങ്ങള്‍, കമ്മല്‍, മോതിരം, ബ്രേസ്‌ലെറ്റ്, മൂക്കുത്തി ,ബെല്‍റ്റ്, തൊപ്പി, പേന, പെന്‍സില്‍, മൊബൈല്‍, വെള്ളക്കുപ്പി എന്നിവ പരീക്ഷാഹാളില്‍ കയറ്റാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം കുട്ടികളെ പരീക്ഷ എഴുതിക്കില്ല
അറ്റന്‍ഡന്‍സ് ഷീറ്റില്‍ പതിക്കാനുള്ള ഫോട്ടോ എല്ലാ വിദ്യാര്‍ത്ഥികളും കയ്യില്‍ കരുതണം. രാവിലെ 9.30നു ശേഷം ആരെയും പരീക്ഷാഹാളില്‍ കയറ്റില്ലെന്നും സിബിഎസ്ഇ മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഈ മാസം 25ന് രാവിലെ 10 മുതല്‍ ഒരുമണിവരെയാണ് പരീക്ഷ.












Click it and Unblock the Notifications