കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ആപ്പിള്‍ ജീവനക്കാരനെ പോലീസ് വെടിവെച്ച് കൊന്നു... സ്വയം രക്ഷയ്ക്കാണെന്ന് വാദം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും യോഗി ആദിത്യനാഥിന്റെ പോലീസ് ക്രൂരത. കാറിലിരുന്ന ആപ്പിള്‍ ജീവനക്കാരനെ പോലീസ് വെടിവെച്ച് കൊന്നു. വിവേക് തിവാരിയെന്ന യുവാവിനാണ് കണ്ണില്‍ചോരയില്ലാത്ത ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ലഖ്‌നൗ ഗോതിനഗറിലാണ് സംഭവം. ഇയാളോട് കാര്‍ നിര്‍ത്താന്‍ പറഞ്ഞിട്ടും അതിന് വഴങ്ങാതിരുന്നതോടെ സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് താന്‍ വെടിയുതിര്‍ത്തതെന്നാണ് പ്രശാന്ത് കുമാര്‍ എന്ന കോണ്‍സ്റ്റബിള്‍ പറയുന്നത്. അതേസമയം പോലീസ് ഈ കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. നേരത്തെ തന്നെ യുപി പോലീസ് സംശയം തോന്നുന്നവരെയൊക്കെ വെടിവെച്ച് കൊല്ലുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളെ വിളിച്ചുവരുത്തി രണ്ട് പേരെ അവരുടെ മുന്നിലിട്ട് പോലീസ് വെടിവെച്ച് കൊന്നിരുന്നു. ഇതിന്റെ ചൂടാറും മുമ്പാണ് പുതിയ സംഭവം. ക്രിമിനലുകളെന്ന പേരില്‍ യോഗി സര്‍ക്കാര്‍ കൊലപ്പെടുത്തുന്നത് മുഴുവന്‍ മുസ്ലീങ്ങളാണ്. അതേസമയം വിവേക് തിവാരി ആപ്പിള്‍ ഇന്ത്യയില്‍ അസിസ്റ്റന്റ് സെയില്‍സ് മാനേജറാണ്. ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ നിന്ന് ബുള്ളറ്റ് കണ്ടെത്തിയിട്ടുണ്ട്. സമ്മര്‍ദം ശക്തമായതോടെ സംഭവത്തില്‍ കേസ് എടുത്ത അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്ക് നേരെ വിവേക് വാഹനമോടിച്ചെങ്കില്‍ എന്തുകൊണ്ട് ടയറിന് വെടിവെച്ചില്ലെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലീസിന് സാധിച്ചിട്ടില്ല.

അതേസമയം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്നാണ് നിഗമനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കാറിനകത്ത് ക്രിമിനലുകള്‍ ഉണ്ടെന്ന ധാരണയിലാണ് താന്‍ വെടിയുതിര്‍ത്തതെന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ ആ കാറുണ്ടായിരുന്നത്. പുലര്‍ച്ചെ 2.30 മണിയായിരുന്നു സമയം. ഞാന്‍ ആ വാഹനത്തിനടുത്തേക്ക് ചെന്നപ്പോള്‍ അയാള്‍ എന്റെ നേരെ വാഹനമോടിച്ച് കയറ്റിയെന്ന് പ്രശാന്ത് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് സ്വയം രക്ഷയ്ക്കായി എനിക്ക് വെടിവെക്കേണ്ടി വന്നെന്നും തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് വിവേകിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍സ്റ്റബിളിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ലസൗദിയും യുഎഇയും ആക്രമിക്കുമെന്ന് ഇറാന്‍; ഗള്‍ഫില്‍ യുദ്ധകാഹളം!! ചില്ലുമേടയ്ക്ക് താങ്ങാനാകില്ല

എന്‍സിപിയില്‍ പൊട്ടിത്തെറി.. പവാറിന്റെ മോദി സ്തുതിയില്‍ പ്രതിഷേധിച്ച് താരിഖ് അന്‍വര്‍ രാജിവെച്ചു!എന്‍സിപിയില്‍ പൊട്ടിത്തെറി.. പവാറിന്റെ മോദി സ്തുതിയില്‍ പ്രതിഷേധിച്ച് താരിഖ് അന്‍വര്‍ രാജിവെച്ചു!

English summary
apple employee shot dead by up cop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X