വാട്സ്ആപ്പ്,വൈബര്‍,സ്കൈപ്പ് സൗജന്യകോള്‍ നിര്‍ത്തലാക്കും
ദില്ലി: വാട്സ്ആപ്പ്, വൈബര്‍,സ്കൈപ്പ് അടക്കമുള്ള ആപ്ലിക്കഷനുകളിലെ സൗജന്യ കോള്‍ സംവിധാനം ഇനി അധികനാള്‍ ഉണ്ടായേക്കില്ല. ഇതിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. നെറ്റ് ന്യൂട്രാലിറ്റി വന്നാലും വാട്സ്ആപ്പ്,വൈബര്‍, സ്കൈപ്പ് എന്നിവയ്ക്ക് നിയന്ത്രണം വന്നേക്കാം.
കേന്ദ്രം നിയമിച്ച നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച സമിതി മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള അതേ നിയന്ത്രണങ്ങളും നിയമങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിച്ച് നടത്തുന്ന ഫ്രീകോള്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്കും ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചതോടെയാണിത്. എന്നാല്‍ ഏത് തരത്തിലുള്ള നിയന്ത്രണമായിരിക്കുമെന്നത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ(ട്രായ്) നടപടി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് ഇത്തരം ആപ്ലിക്കേഷനുകള്‍ പ്രതിഫലം നല്‍കേണ്ടി വരും. ഭാവിയില്‍ മെസേജുകള്‍ക്കും ഫ്രീകോളുകള്‍ക്കും പണം നല്‍കേണ്ട അവസ്ഥ വരും എന്നാണ് സൂചന.

സീറോ റേറ്റിംഗ് മൊബൈല്‍ താരീഫ് സംവിധാനത്തേയും കമ്മിറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സംവിധാനങ്ങളുടെ ഗുണനിലവിരം ട്രായ് ഉറപ്പാക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍,പുതുതായി തുടങ്ങുന്ന സംരംഭങ്ങളില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കിയാലും മെസേജുകളും അന്താരാഷ്ട്ര കോളുകളും സൗജന്യമായിരിക്കും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications