• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാസം 4000 രൂപ; വിദ്യാർത്ഥികൾക്കായി സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ സ്കോളര്‍ഷിപ്പ്, അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്കോളര്‍ഷിപ്പിന്‍റെ നാലാംപതിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്കൂളുകളിൽ പഠിച്ച് പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്ക് മാത്രമാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. മാതാപിതാക്കളുടെ വാർഷികവരുമാനം ഒരു ലക്ഷമോ അതിൽ താഴെയോ ഉള്ളവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയുക. പ്ലസ്ടുവിന് ചുരുങ്ങിയത് 85% മാർക്കും നേടിയിരിക്കണം. 2017-18, 2018-19 അദ്ധ്യയന വർഷങ്ങളിൽ പ്ലസ് ടു ജയിച്ച കുട്ടികൾക്ക് അപേക്ഷിക്കാൻ കഴിയും. മെഡിസിൻ, എഞ്ചിനീയറിംഗ് തുടങ്ങി എല്ലാവിധ പ്രൊഫഷണൽ കോഴ്സുകളും, ബികോം, ബിഎ, ബിഎസ്സി തുടങ്ങി എല്ലാവിധ ഡിഗ്രി കോഴ്സകളും എസ്.ഐ.ബി ഡോളറിന്റെ പരിധിയിൽ വരുന്നവയാണ്. ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് സ്കോളർഷിപ്പ് ലഭിക്കില്ല.

'അടിച്ചു പിരിഞ്ഞ്' ഒവൈസിയും പ്രകാശ് അംബേദ്കറും; മഹാരാഷ്ട്രയില്‍ ആശ്വാസം കോണ്‍ഗ്രസിന്

സൗത്ത് ഇന്ത്യൻ ബാങ്ക് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എസ്ഐ.ബി കോളർ എന്ന സ്കോളർഷിപ്പ് പദ്ധതി. പഠനത്തിൽ മികവ് പുലർത്തുന്ന, എന്നാൽ സാമ്പത്തിക സാഹചര്യങ്ങളാൽ ഉപരിപഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ ക ണ്ടെത്തി അവർക്ക് പഠനാവശ്യത്തിനായുള്ള സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണ് എസ്ഐബി സ്കോളർ.

2016ൽ ആരംഭിച്ച പദ്ധതി വിജയകരമായി തുടർന്നുവരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും യോഗ്യരായ വിദ്യാർത്ഥികളെ കണ്ടെത്തി ഇതുവരെ 169 പേർക്ക് പഠന സഹായം നൽകിവരുന്ന എസ്ഐബി കോളർ 4-ാം പതിപ്പിലേക്ക് പ്രവേശിക്കുകയാണ്. കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും 10 പേരെ വീതം കണ്ടെത്തി സ്കോളർഷിപ്പ് നൽകുവാനാണ് ബാങ്ക് ഇത്തവണ ലക്ഷ്യ മിടുന്നത്. ഇതോടെ 140 പുതിയ ഗുണഭോക്താക്കൾ കൂടി ഈ പദ്ധതിയുടെ കുടക്കീഴിൽ വന്നുചേരും.

സ്ഥിതി അതീവ ഗുരുതരം: കേരളത്തിലെ 21 അണക്കെട്ടുകളില്‍ ഭൂചലന സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട്

കോഴ്സ് ആരംഭിച്ച് തീരുന്നത് വരെ ഓരോ മാസവും 4000 രൂപ വീതം തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ അക്കൗ ണ്ടിൽ ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ ആകർഷണീയത. ഇതിനുപുറമെ ട്യൂഷൻ ഫീസ്, പരീക്ഷാഫീസ് എ ന്നിവയും ബാങ്ക് നൽകുന്നതാണ്. ഓരോ കോഴ്സിനും സർക്കാർ അംഗീകരിച്ചിട്ടുള്ള ഫീസ് ഘടനയാണ് ഇതിനാ യി പരിഗണിക്കുന്നത്. 2016ൽ പദ്ധതി ആരംഭിക്കുന്ന സമയത്തും, പിന്നീടുള്ള വർഷങ്ങളിലും കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും മൂന്നും അഞ്ചും കുട്ടികളെ വീതം തെരഞ്ഞെടുക്കുകയാണ് ചെയ്തിരുന്നത്. ഈ വർഷം ഓരോ ജില്ലയിൽ നി ന്നും 10 കുട്ടികളെ വീതം കണ്ടെത്തി സ്കോളർഷിപ്പ് നൽകുവാനാണ് ഉദ്ദേശിക്കുന്നത്.

അനുസ്യൂതം വികസിച്ചുകൊണ്ടിരിക്കുന്ന ഈ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഒരാളാണ് വയനാട് സ്വദേശിനിയായ ഐശ്വര്യലക്ഷ്മി. 2016ൽ വയനാട് ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ ക ണ്ണൂർ സർവ്വകലാശാലല 2019 മാർച്ചിൽ നടത്തിയ ബിഎസ്സി ഗണിത പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പ്രശസ് തവിജയം കൈവരിച്ചു. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലാണ് ഐശ്വര്യലക്ഷ്മി പഠിച്ചത്. തിളക്കമാർന്ന ഭാവി സ്വപ്നം കാണാൻ കഴിവുള്ള ഐശ്വര്യയെപ്പോലുള്ള വിദ്യാർത്ഥികൾക്ക് കരുത്തും പ്രചോദനവുമായി മാറിയിരിക്കുന്നു. സ്കോളർഷിപ്പാനായി www.southindianbank.com എന്ന ബാങ്കിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

English summary
applications invited for south indian bank scholarship scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more