മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ നിയമനം; വിയോജിപ്പ് അറിയിച്ച് കോൺഗ്രസ്
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിനെ സെലക്ഷൻ കമ്മിറ്റി നിർദ്ദേശിച്ചതായി സൂചന. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റി ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഗ്യാനേഷിന്റെ പേര് നിർദേശിക്കപ്പെട്ടത്. എന്നാൽ തീരുമാനത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയോജിപ്പിച്ച് പ്രകടിപ്പിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ചൊവ്വാഴ്ചയാണ് സ്ഥാനം ഒഴിയുന്നത്. സാധാരണ നിലയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് തത്സ്ഥാനത്തേക്ക് നിയമിക്കുന്നത്. എന്നാൽ 2023 ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നത് സംബന്ധിച്ച് സർക്കാർ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഈ നിയമപ്രകാരം, സെർച്ച് കമ്മിറ്റി അഞ്ച് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ പേര് ഷോർട്ട്‌ലിസ്റ്റ് ചെയ്യും. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ക്യാബിനറ്റ് മന്ത്രിയുമാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുക.

മുൻപ് ഈ പാനലിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസും അംഗമായിരുന്നു. എന്നാൽ ചീഫ് ജസ്റ്റിനെ മാറ്റി കാബിനറ്റ് മന്ത്രിയെ സമിതിയിൽ അംഗമാക്കിയ നടപടിയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 19 നാണ് ഹർജിയിൽ ഇനി സുപ്രീം കോടതി വാദം കേൾക്കേണ്ടത്. അതേസമയം കോടതിയുടെ പരിധിയിലിരിക്കുന്ന വിഷയത്തിൽ ധൃതി കാട്ടേണ്ടതില്ലെന്നും ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നുമാണ് വിഷയത്തിൽ കോൺഗ്രസ് നിലപാട്. വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്ന വിഷയത്തിൽ എന്തിനാണ് തിടുക്കപ്പെട്ട് നിയമനം നടത്തുന്നതെന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബി ജെ പിയുമായും ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് ഗ്യാനേഷ് കുമാറെന്ന ആക്ഷേപവും കോൺഗ്രസ് ഉയർത്തുന്നുണ്ട്.
അതേസമയം നിയമനം സുപ്രീം കോടതി തടഞ്ഞിട്ടില്ലെന്നും എത്രയും പെട്ടെന്ന് നിയമനം നടത്തണമെന്നുമാണ് കേന്ദ്രസർക്കാർ വാദിക്കുന്നത്, തീരുമാനം വൈകുന്നത് തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കേന്ദ്രം പറയുന്നു. രാജീവ് കുമാറിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ നാളെ തന്നെ പുതിയ മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷ്ണറുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം











Click it and Unblock the Notifications