'രാജ് ഭവനില്‍ ബന്ധു നിയമനം'; ബംഗാള്‍ ഗവര്‍ണറെ 'അങ്കിള്‍-ജി' എന്ന് വിളിച്ച് മഹുവ മൊയ്‌ത്ര എംപി
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെ 'അങ്കിള്‍-ജി' എന്ന് അഭിസംബോധന ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര. രാജ്ഭവനില്‍ ഗവര്‍ണര്‍ തന്‍റെ കുടുംബാംഗങ്ങളേയും മറ്റ് അടുപ്പക്കാരേയും ജോലിക്കാരായി നിയമിച്ചതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിലായിരുന്നു ജഗദീപ് ധൻഖറിനെ മഹുവ മൊയ്ത്ര അങ്കിള്‍ ജി എന്ന് അഭിസംബോധന ചെയ്തത്. ഗവര്‍ണര്‍ തന്‍റെ പരിചയക്കാരെ രാജ്ഭവനിൽ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്‌ഡി) ഓഫീസർമാരായി നിയമിച്ചുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നത്.
നിയമനം ലഭിച്ചവരുടെ പേര് വിവരങ്ങളും മഹുവ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസര്‍- അബ്ദുഡോയ് സിംഗ് ശേഖാവത്ത്, ഒഎസ്ഡി-ഏകോപനം അഖിൽ ചൗധരി, ഒഎസ്ഡി-അഡ്മിനിസ്ട്രേഷൻ രുചി ദുബെ, ഒഎസ്ഡി-പ്രോട്ടോക്കോൾ പ്രസാന്ത് ദീക്ഷിത്, ഒഎസ്ഡി-ഐടി കൗസവ് എസ് വലിക്കര്‍ തുടങ്ങിയവരാണ് പുതുതായി രാജ്ഭവനില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍. ഇതില്‍ സെഖാവത് ധൻഖറിന്റെ അളിയന്‍റെ മകനും രുചി ദുബെ, പ്രശാന്ത് ദീക്ഷിത് എന്നിവരും ഉറ്റ ബന്ധുക്കളാണെന്നും എംപി ആരോപിക്കുന്നു.

Recommended Video
ഇപ്പോഴത്തെ എഡിസി ജനാർദൻ റാവുവിന്റെ സഹോദരനാണ് വലിക്കർ, കിഷൻ ധങ്കർ ആവട്ടെ ഗവർണറുടെ മറ്റൊരു അടുത്ത ബന്ധുവാണെന്നും മൊയ്‌ത്ര ആരോപിക്കുന്നു. ഗവര്‍ണറോട് ചോദ്യങ്ങൾ ചോദിക്കാനുള്ള ജനാധിപത്യപരമായ അവകാശം നമുക്കെല്ലാവർക്കും ഉണ്ട്. അദ്ദേഹം സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്വയം കണ്ണാടിയിലേക്ക് നോക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. രാജ് ഭവനിലേക്ക് അദ്ദേഹം തന്റെ ഗ്രാമത്തെ മുഴുവന്‍ കൊണ്ട് വന്നിരിക്കുകയാണെന്നും മഹുവ മൊയ്ത്ര ആരോപിച്ചു.












Click it and Unblock the Notifications