ജയലളിത മരിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് അപ്പോളോ ആശുപത്രി
ആശുപത്രി ഒടുവില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വാര്‍ത്ത നിഷേധിച്ചിട്ടുള്ളത്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അപ്പോളോ ആശുപത്രി. ആശുപത്രി ഒടുവില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വാര്‍ത്ത നിരസിച്ചിട്ടുള്ളത്.
ദില്ലി എയിംസില്‍ നിന്നെത്തിയ വിദഗ്ദര്‍ ജയലളിതയുടെ ആരോഗ്യനില പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജയലളിത മരിച്ചതായി ചില തമിഴ്ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രി വാര്‍ത്ത് നിഷേധിച്ച് രംഗത്തെത്തിയത്. ടിവി ചാനലുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

തമിഴ് ചാനലുകള്‍ വാര്‍ത്ത പിന്‍വലിച്ചു
തമിഴ് ചാനലുകളായ കലൈഞ്ജര്‍, സണ്‍, പുതുതലമുറൈ എന്നീ ചാനലുകളാണ് വാര്‍ത്ത പിന്‍വലിച്ചത്.

വാര്‍ത്ത പിന്‍വലിക്കാന്‍ നിര്‍ദേശം
വാര്‍ത്ത പിന്‍വലിക്കണമെന്ന് ആശുപത്രി അധികൃതര്‍.

കൊടി ഉയര്‍ത്തിക്കെട്ടി
ജയലളിത മരിച്ചെന്ന വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചതോടെ പാര്‍ടി ആസ്ഥാനത്ത് താഴ്ത്തിക്കെട്ടിയ കൊടി ഉയര്‍ത്തിക്കെട്ടി

ആശുപത്രിയ്ക്ക് നേരെ കല്ലേറ്
ജയലളിത മരിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെ ആശുപത്രിയ്ക്ക് നേരെ കല്ലേറുണ്ടായി












Click it and Unblock the Notifications