കലിപ്പ് ആമിറിനോട്... പണികൊടുത്തത് സ്നാപ് ഡീലിന്!!!
ദില്ലി: രാജ്യത്തെ അരക്ഷിതാവനസ്ഥയെ കുറിച്ചും അസഹിഷ്ണുതയെ കുറിച്ചും ആമിര്‍ ഖാന് പറഞ്ഞത് പലര്‍ക്കും തീരെ പിടിച്ചിട്ടില്ല. സോഷ്യല്‍ മീഡിയില്‍ ആമിറിനെതിരെയുള്ള പിന്തുണയും പ്രതിഷേധവും ഇപ്പോള്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിയ്ക്കുകയാണ്.
ആമിര്‍ ഖാനോട് ഒരു വിഭാഗത്തിന് ഉണ്ടായ എതിര്‍പ്പ് മനസ്സിലാക്കാം. പക്ഷേ അതിനെന്തിനാണ് 'സ്നാപ് ഡീലിന്' പണി കൊടുക്കുന്നത് എന്നാണ് ചോദ്യം.

ഇ കൊമേഴ്സ് സൈറ്റ് ആയ സ്നാപ് ഡീലിനെതിരെയാണ് ഇപ്പോള്‍ വ്യാപകമായ പ്രതിഷേധം. അത് മാത്രമല്ല, ആ പ്രതിഷേധം ഇപ്പോള്‍ അവരുടെ ബിസിനസ്സിനെ കൂടി ബാധിച്ചിരിയ്ക്കുകയാണ്.
ആമിറിനോടുള്ള ദേഷ്യം എന്തിനാണ് സ്നാപ് ഡീലിനോട് തീര്‍ക്കുന്നത്? ആമിര്‍ ആണ് സ്നാപ് ഡീലിന്റെ ബ്രാന്‍ഡ് അംബാസഡര്‍. അത്രയേ ഉള്ളൂ രണ്ടും തമ്മിലുള്ള ബന്ധം.
'ആപ്പ് വാപസി' എന്ന് ഹാഷ്ടാഗ് ഇപ്പോള്‍ ഫേസ്ബുക്കിലും ട്വിറ്ററിവും ട്രെന്‍ഡിങ് ആണ്. ആമിറിനെ എതിര്‍ക്കുന്നവര്‍ വ്യാപകമായി സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് സ്നാപ് ഡീലിന്റെ ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. സ്നാപ് ഡീല്‍ ആപ്പിന് മോശം റേറ്റിങ് നല്‍കിയും പ്രതിഷേധം പ്രകടിപ്പിയ്ക്കുന്നുണ്ട്.
ആമിര്‍ ഖാനെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കില്‍ പ്രതിഷേധം കനക്കും എന്നാണ് മുന്നറിയിപ്പ്. എന്തായാലും ആമിര്‍ പറഞ്ഞതിന് തങ്ങള്‍ എന്തിന് മറുപടി നല്‍കണം എന്ന നിലപാടിലാണ് ഇപ്പോള്‍ സ്നാപ് ഡീല്‍ അധികൃതര്‍.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications