രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ്
ഇന്ത്യയിലെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' (അഭയതുറമുഖം)പ്രവർത്തനക്ഷമമാക്കി. അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇസഡ്).ഇത് രാജ്യത്തിന്റെ സമുദ്ര അടിയന്തര ശേഷി വർദ്ധിപ്പിക്കും. അപകടത്തിൽപ്പെട്ട കപ്പലുകൾക്ക് അഭയം നൽകാനും ജീവൻ രക്ഷിക്കാനും പാരിസ്ഥിതിക നാശനഷ്ടങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കും. മറ്റ് രാജ്യങ്ങളിൽ സാധാരണമാണെങ്കിലും, ഇന്ത്യയിൽ ഇത് പുതിയതാണ്.
ഇതിനായി എപിഎസ്ഇസഡ് രണ്ട് തന്ത്രപ്രധാന സ്ഥലങ്ങളാണ് കണ്ടെത്തിയത്. പടിഞ്ഞാറൻ തീരത്ത് ഡിഗി തുറമുഖവും കിഴക്കൻ തീരത്ത് ഗോപാൽപൂർ തുറമുഖവും. ഇത് അറബിക്കടൽ, പേർഷ്യൻ ഗൾഫ്, ബംഗാൾ ഉൾക്കടൽ, മലാക്ക കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് പ്രയോജനം ചെയ്യും.

രക്ഷാപ്രവർത്തനങ്ങൾ, അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, തീ അണയ്ക്കൽ, മലിനീകരണം നിയന്ത്രിക്കൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാക്കും. SMIT സാൽവേജ്, മാരിടൈം എമർജൻസി റെസ്‌പോൺസ് സെന്റർ (MERC) എന്നിവയുമായി APSEZ ധാരണാപത്രം ഒപ്പുവെച്ച് അന്താരാഷ്ട്ര വൈദഗ്ധ്യത്തിലൂടെ സമയബന്ധിത നടപടികൾ ഉറപ്പാക്കും.
ഇന്ത്യയുടെ സമുദ്ര സുരക്ഷാ സംവിധാനത്തിലെ പ്രധാന മുന്നേറ്റമാണിതെന്ന് എപിഎസ്ഇസഡ് സിഇഒ അശ്വനി ഗുപ്ത അഭിപ്രായപ്പെട്ടു. "തുറമുഖങ്ങൾ സമ്പദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കുക മാത്രമല്ല, ജീവനും പരിസ്ഥിതിക്കും മുൻഗണന നൽകുകയും വേണം," അദ്ദേഹം ഊന്നിപ്പറഞ്ഞു.
സമുദ്ര അടിയന്തര സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ചരക്ക്, ജീവനക്കാർ, തീരദേശ ആവാസവ്യവസ്ഥ എന്നിവയ്ക്ക് സംരക്ഷണം നൽകാനും ഇത് സഹായിക്കുമെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ ചൂണ്ടിക്കാട്ടി. "ചരക്കുകൾ, ജീവനക്കാർ, തീരദേശ ആവാസവ്യവസ്ഥകൾ എന്നിവയ്ക്ക് ഇത് മികച്ച സംരക്ഷണം ഉറപ്പാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
കപ്പൽ രക്ഷാപ്രവർത്തനങ്ങളിൽ 'പോർട്ട് ഓഫ് റെഫ്യൂജ്' നിർണായകമാണെന്ന് സ്മിറ്റ് സാൽവേജ് മാനേജിങ് ഡയറക്ടർ റിച്ചാർഡ് ജാൻസെൻ പറഞ്ഞു. "അപകടപ്പെട്ട കപ്പലുകളെ വേഗത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യാനും, അപകടകരമായ വസ്തുക്കളും തീ അണയ്ക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങളും കൈകാര്യം ചെയ്യുന്നതിൽ പാരിസ്ഥിതിക നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും," അദ്ദേഹം വിശദീകരിച്ചു.
11,000 കിലോമീറ്ററിലധികം തീരപ്രദേശവും തന്ത്രപരമായ സ്ഥാനവുമുള്ള ഇന്ത്യക്ക് ഇത് പ്രയോജനം ചെയ്യും. ഇത് അന്താരാഷ്ട്ര സമുദ്ര കൺവെൻഷനുകളുമായി യോജിക്കുകയും ആഗോള ഷിപ്പിംഗിൽ ഇന്ത്യയുടെ പങ്ക് ഉയർത്തുകയും ചെയ്യും.
അദാനി ഗ്രൂപ്പിൻ്റെ ഭാഗമായ എപിഎസ്ഇസഡ്, ഇന്ത്യയുടെ തുറമുഖ ചരക്ക് ഗതാഗതത്തിൻ്റെ വലിയ പങ്കും കൈകാര്യം ചെയ്യുന്നുണ്ട്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് പാർക്കുകൾ, വെയർഹൗസുകൾ, ഗതാഗത സേവനങ്ങൾ എന്നിവയുടെ ശൃംഖലയും അവർക്കുണ്ട്. സംയോജിത ലോജിസ്റ്റിക്സ് കഴിവുകൾ ശക്തിപ്പെടുത്തി സുരക്ഷിതവും സുസ്ഥിരവുമായ സമുദ്ര പ്രവർത്തനങ്ങളെ പിന്തുണക്കാനും കമ്പനി ലക്ഷ്യമിടുന്നു.












Click it and Unblock the Notifications