കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിജയ് ചിത്രത്തിന്റെ സംവിധായകന്‍... കാരണം രജനീകാന്ത് ചിത്രം!!

Google Oneindia Malayalam News

ചെന്നൈ: വിജയ് ചിത്രം സര്‍ക്കാരിന്റെ സംവിധായകന്‍ എആര്‍ മുരുഗദോസ് പോലീസ് സംരക്ഷണം തേടി. മദ്രാസ് ഹൈക്കോടതിയില്‍ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുകയാണ് മുരുഗദോസ്. അതേസമയം രജനീകാന്ത് ചിത്രത്തിന്റെ പേരിലാണ് മുരുഗദോസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ദര്‍ബാര്‍ എന്ന ചിത്രം മുരുഗദോസ് അടുത്തിടെ രജനീകാന്തിനെ വെച്ച് സംവിധാനം ചെയ്തിരുന്നു. ഇത് നഷ്ടം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് മുരുഗദോസ് ഭീഷണി നേരിടുന്നത്.

1

40 വിതരണക്കാര്‍ തന്നെ നിത്യേന വേട്ടയാടുകയാണെന്ന് മുരുഗദോസ് പറയുന്നു. ദര്‍ബാര്‍ വിതരണത്തിന് എടുത്തതിലൂടെ വിതരണക്കാര്‍ക്ക് നഷ്ടമുണ്ടായെന്നും, ആ നഷ്ടം നികത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നതെന്ന് മുരുഗദോസ് പറഞ്ഞു. ചെന്നൈ പോലീസ് കമ്മീഷണര്‍ക്കും മുരുഗദോസ് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ നിന്ന് നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് മുരുഗദോസ് കോടതിയെ സമീപിച്ചത്.

ഫെബ്രുവരി മൂന്നിന് കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത 25 പേര്‍ തന്റെ ഓഫീസില്‍ കയറി വന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് മുരുഗദോസ് പരാതിയില്‍ പറയുന്നു. ഇവര്‍ മോശമായ ഭാഷയിലാണ് സംസാരിച്ചത്. ഓഫീസില്‍ ഈ ഗുണ്ടകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും മുരുഗദോസ് പറഞ്ഞു. ഈ സമയം 15 പേര്‍ തന്റെ വീട്ടിന് പുറത്ത് കാത്തുനിന്നെന്നും, ഇവര്‍ തന്റെ പേര് വിളിച്ച് ഉച്ചത്തില്‍ മോശം വാക്കുകള്‍ പ്രയോഗിച്ചെന്നും മുരുഗദോസ് പറഞ്ഞു.

തന്നെ ആക്രമിക്കാനാണ് അജ്ഞാത സംഘം എത്തിയതെന്നും, പലതരതതില്‍ അപമാനം നേരിടേണ്ടി വന്നെന്നും മുരുഗദോസ് പരാതിയില്‍ വ്യക്തമാക്കി. തന്റെ പ്രതിച്ഛായയെ മോശമാക്കി കാണിക്കാന്‍ ഈ വ്യക്തികള്‍ പല ചാനലുകളിലും അഭിമുഖം നല്‍കുന്നുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി. അതേസമയം താന്‍ ചിത്രത്തിന്റെ സംവിധായകന്‍ മാത്രമാണെന്നും, ചിത്രത്തിന്റെ വിതരണം, സാറ്റലൈറ്റ് പോലുള്ള കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുരുഗദോസ് പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ പൊങ്കലിന് റിലീസ് ചെയ്ത ചിത്രമാണ് ദര്‍ബാര്‍. ബോക്‌സോഫീസില്‍ നിന്ന് 150 കോടി കളക്ഷനും ചിത്രം നേടിയിരുന്നു. എന്നാല്‍ ചിത്രത്തെ പൈറസി ബാധിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. നേരത്തെ വിജയ് ചിത്രം സര്‍ക്കാര്‍ സംവിധാനം ചെയ്തപ്പോഴും മുരുഗദോസ് വിവാദത്തില്‍പ്പെട്ടിരുന്നു. സര്‍ക്കാര്‍ വിമര്‍ശനത്തിന്റെ പേരിലാണ് അന്ന് വിവാദത്തില്‍പ്പെട്ടത്.

തടസ്സങ്ങള്‍ മാറി... വിജയ് മാസ്റ്ററിന്റെ ലൊക്കേഷനില്‍ മടങ്ങിയെത്തി,ഷൂട്ടിംഗ് പുനരാരംഭിച്ചു!!തടസ്സങ്ങള്‍ മാറി... വിജയ് മാസ്റ്ററിന്റെ ലൊക്കേഷനില്‍ മടങ്ങിയെത്തി,ഷൂട്ടിംഗ് പുനരാരംഭിച്ചു!!

English summary
ar murugadoss seeks police protection over alleged harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X