കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് ധരിക്കണം എന്നുള്ളത് മകളുടെ സ്വാതന്ത്രമാണ്; ബുര്‍ഖ വിവാദത്തില്‍ പ്രതികരണവുമായി എആര്‍ റഹ്മാന്‍

Google Oneindia Malayalam News

ചെന്നൈ: ബുര്‍ഖ ധരിക്കുന്നതിനെ ചൊല്ലി മകള്‍ ഖദീജയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എ ആര്‍ റഹ്മാന്‍. ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് അവളുടെ ഇഷ്ടമാണെന്ന് റഹ്മാന്‍ വ്യക്തമാക്കി. നല്ലതും ചീത്തയുമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലേക്ക് എന്‍റെ മക്കള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്രവുണ്ട്-റഹ്മാന്‍ പറഞ്ഞു.

വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളിവിജയ് രാഷ്ട്രീയത്തിലേക്ക്? സൂചനകളുമായി പിതാവ്; രജനീകാന്ത് തമിഴരെ പറ്റിച്ചു, ബിജെപിക്ക് വെല്ലുവിളി

ബുര്‍ഖ ധരിക്കാനുള്ള ഖദീജയുടെ തീരുമാനം മതപരായ തീരുമാനം എന്നതിനേക്കാള്‍ മനശാസ്ത്രപരമായ ഒരു കാര്യമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. അത് ധരിക്കാനുള്ള സ്വാതന്ത്രം അവള്‍ക്കുണ്ട്. ബുര്‍ഖ ധരിക്കേണ്ട അവസരം വന്നാല്‍ താനും ധരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പുരുഷന് ബുര്‍ഖ ധരിക്കേണ്ട ആവശ്യമില്ല, അങ്ങനെ അല്ലാത്ത സാഹചര്യമാണെങ്കില്‍ ഞാന്‍ ഒന്ന് ധരിക്കുമെന്നും റഹ്മാന്‍ പറഞ്ഞു.

rahman

ഖദീജയുടെ ബുര്‍ഖ ധാരണത്തിനെതിരെ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്‍ വലിയ വിമര്‍ശനമായിരുന്നു നേരത്തെ ട്വിറ്ററിലൂടെ നടത്തിയിരുന്നത്. ബുര്‍ഖ ധരിച്ചു കൊണ്ടുള്ള എആര്‍ റഹ്മാന്‍റെ മകളെ കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടും എന്നായിരുന്നു തസ്ലീമ പറഞ്ഞത്.

ശിവസേനയുടെ മനം മാറുന്നു? മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ബിജെപി, നീക്കങ്ങള്‍ ശക്തംശിവസേനയുടെ മനം മാറുന്നു? മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാന്‍ ബിജെപി, നീക്കങ്ങള്‍ ശക്തം

ഞാന്‍ എആര്‍ റഹ്മാന്‍റെ സംഗീതത്തെ ഇഷ്ടപ്പെടുന്ന ആളാണ്. എന്നാല്‍ ബുര്‍ഖ ധരിച്ച അദ്ദേഹത്തിന്‍റെ മകളെ കാണുമ്പോള്‍ വല്ലാത്ത വീര്‍പ്പ് മുട്ടലാണ്. ഉന്നത സാംസ്‌ക്കാരിക പശ്ചാത്തലമുളള ഒരു കുടുംബത്തിലെ വിദ്യാസമ്പന്നയായ സ്ത്രീ പോലും എത്ര എളുപ്പത്തില്‍ ബ്രയിന്‍വാഷ് ചെയ്യപ്പെടുന്നു എന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നായിരുന്നു തസ്ലീമ ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് പിന്നാലെ തസ്ലീമയ്ക്ക് മറുപടിയുമായി ഖദീജയും രംഗത്ത് എത്തിയിരുന്നു. 'പ്രിയപ്പെട്ട തസ്ലീമ നസ്രീന്‍, എന്റെ വേഷം കണ്ട് നിങ്ങള്‍ക്ക് ശ്വാസം മുട്ടുണ്ടായതില്‍ ഖേദിക്കുന്നു. കുറച്ച് ശുദ്ധവായു ശ്വസിക്കൂ. കാരണം തനിക്ക് ശ്വാസം മുട്ടുന്നില്ല. എന്ന് മാത്രമല്ല ശാക്തീകരിക്കപ്പെട്ടതായേ കരുതുന്നുളളൂ. യഥാര്‍ത്ഥ ഫെമിനിസം എന്താണെന്ന് ഗൂഗിള്‍ ചെയ്ത് നോക്കൂ. സ്ത്രീകളെ ഇടിച്ച് താഴ്ത്തുകയും അവരുടെ അച്ഛന്മാരെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നതല്ല ഫെമിനിസം' എന്നായിരുന്നു ഖദീജയുടെ മറുപടി

ട്രംപ് ഏതിലെന്ന് തിരിച്ചറിയാനാകില്ല; ഇന്ത്യയിലെത്തിയത് മിസൈലും പോലും തൊടാത്ത 5 ഹെലികോപ്റ്ററുകള്‍ട്രംപ് ഏതിലെന്ന് തിരിച്ചറിയാനാകില്ല; ഇന്ത്യയിലെത്തിയത് മിസൈലും പോലും തൊടാത്ത 5 ഹെലികോപ്റ്ററുകള്‍

English summary
ar rahman reacts to burqa controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X