കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപണ്ഡിതരുടെ ആ ഫത് വയ്ക്ക് ഇതാ എആര്‍ റഹ്മാന്റെ മറുപടി... ബിഗ് സല്യൂട്ട്!!!

Google Oneindia Malayalam News

മുംബൈ: ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ പ്രവാചകനെ കുറിച്ചുള്ള സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ച എആര്‍ റഹ്മാനെതിരെ മുംബൈയിലെ മത പണ്ഡിതര്‍ പുറപ്പെടുവിച്ച ഫത് വ ഓര്‍മയില്ലേ... എന്നാല്‍ അതുകൊണ്ടൊന്നും റഹ്മാന്‍ ഭയപ്പെടില്ല.

കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായാണ് ഇപ്പോള്‍ എആര്‍ റഹ്മാന്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. അതും തന്റെ ഫേസ്ബുക്ക് പേജിലൂടെ! താന്‍ ഒരു ഭാഗത്ത് പാരമ്പര്യവാദിയും മറുഭാഗത്ത് യുക്തിവാദിയും ആണെന്ന് റഹ്മാന്‍ പറയുന്നു. എആര്‍ റഹ്മാന്റെ മറുപടികള്‍ എന്തെല്ലാമെന്നറിയണ്ടേ...

ഞാന്‍ പണ്ഡിതനല്ല

ഞാന്‍ പണ്ഡിതനല്ല

താനൊരു ഇസ്ലാമിക പണ്ഡിതനല്ലെന്ന് പറഞ്ഞുകൊണ്ടാണ് റഹ്മാന്‍ മറുപടി തുടങ്ങുന്നത്. മധ്യ വഴി സ്വീകരിയ്ക്കുന്ന ആളാണ്. ഒരു ഭാഗത്ത് യുക്തിവാദിയും മറുഭാഗത്ത് പാരമ്പര്യവാദിയും ആണ്.

എല്ലാവരേയും സ്‌നേഹിയ്ക്കാന്‍

എല്ലാവരേയും സ്‌നേഹിയ്ക്കാന്‍

പാശ്ചാര്യര്‍ക്കൊപ്പവും പൗരസ്ത്യര്‍ക്കൊപ്പവും ജീവിയ്ക്കുന്ന ആളാണ് താന്‍. ആളുകളെ മുന്‍വിധിയില്ലാതെ സ്‌നേഹിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്.

മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്

മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്

മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ സംവിധാനം ചെയ്തത് താനല്ല. നിര്‍മിച്ചതും താനല്ല. സംഗീതം മാത്രമാണ് നിര്‍വ്വഹിച്ചത്. അതുമായി ബന്ധപ്പെട്ട ആത്മീയ അനുഭവം ആരോടും പറയാന്‍ താത്പര്യമില്ല.

നല്ല വിശ്വാസത്തില്‍

നല്ല വിശ്വാസത്തില്‍

ആരേയും നോവിയ്ക്കാനല്ല ഈ സിനിമയുടെ സംഗീതം ഏറ്റെടുത്തത്. നല്ല വിശ്വാസത്തില്‍ തന്നെ ആണ്.

അള്ളാഹു എന്ത് ചോദിയ്ക്കും

അള്ളാഹു എന്ത് ചോദിയ്ക്കും

മുഹമ്മദ് നബിയെ ചിത്രീകരിയ്ക്കുന്നതാണല്ലോ മുംബൈയിലെ റാസ അക്കാദമിയുടെ പ്രശ്‌നം. എന്നാല്‍ സിനിമയ്ക്ക് സംഗീതം ചെയ്യാതിരുന്നാല്‍ അള്ളാഹു തന്നോട് എന്ത് ചോദിയ്ക്കുമെന്ന് റഹ്മാന്‍ പറയുന്നത് ഇങ്ങനെയാണ്....

എന്തുകൊണ്ട് സംഗീതം ചെയ്തില്ല

എന്തുകൊണ്ട് സംഗീതം ചെയ്തില്ല

വിശ്വാസവും കഴിവും പണവും പ്രശസ്തിയും ആരോഗ്യവും ഒക്കെ തന്നിട്ടും എന്തുകൊണ്ട് പ്രിയമുഹമ്മദിന്റെ സിനിമയ്ക്ക് സംഗീതം ചെയ്തില്ല എന്നായിരിക്കും അള്ളാഹു തന്നോട്ി ചോദിയ്ക്കുക എന്നാണ് റഹ്മാന്‍ പറയുന്നത്.

റഹ്മാന്റെ വിമര്‍ശനം

റഹ്മാന്റെ വിമര്‍ശനം

നിലവില്‍ ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന പ്രചാരണങ്ങളേയും ക്രൂരതകളേയും നിശിതമായി വിമര്‍ശിയ്ക്കുക തന്നെയാണ് റഹ്മാന്‍ ചെയ്യുന്നത്. ' മനുഷ്യരെ ഒന്നിപ്പിയ്ക്കാന്‍ ലക്ഷ്യമിടുന്ന ഒരു സിനിമ, ജീവിതം ദയാപൂര്‍ണമായിരിക്കണം എന്ന എന്റെ സന്ദേശം പ്രചരിപ്പിയ്ക്കുന്ന, പാവങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനെ കുറിച്ചുള്ള, എന്റെ പേരില്‍ നിഷ്‌കളങ്കരെ കൊന്നുതള്ളുന്നതിനെതിരെയുള്ള സിനിമ' എന്ന് അള്ളാഹു പറയും എന്നാണ് റഹ്മാന്‍ തന്‌റെ കുറിപ്പില്‍ പറയുന്നത്.

അജ്ഞത

അജ്ഞത

ഓണ്‍ലൈന്‍ ലോകത്ത് പ്രവാചകനെ കുറിച്ച് പ്രചരിയ്ക്കുന്ന പലകാര്യങ്ങളും അജ്ഞത കൊണ്ടാണെന്ന് റഹ്മാന്‍ വിമര്‍ശിയ്ക്കുന്നു.

ഇന്ത്യയിലെ മതസ്വാതന്ത്ര്യം

ഇന്ത്യയിലെ മതസ്വാതന്ത്ര്യം

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തേയും റഹ്മാന്‍ പ്രകീര്‍ത്തിയ്ക്കുന്നുണ്ട്. ഇന്ത്യയെ പോലൊരു രാജ്യത്ത് ജീവിയ്ക്കാന്‍ കഴിഞ്ഞതില്‍ നാം ഭാഗ്യവാന്‍മാരാണെന്നാണ് റഹ്മാന്‍ പറയുന്നത്.

ഇതാണ് ആ പോസ്റ്റ്

ഇതാണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് എആര്‍ റഹ്മാന്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.

English summary
Oscar-winning composer A.R. Rahman said on Monday that his "decision" to compose the music for the movie "Muhammad: The Messenger of God", "was in good faith” with no intentions to offend any religious group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X