ചയ്യ ചയ്യ പാടി എആര്‍ റഹ്മാന്‍; പോലീസ് സ്‌റ്റേജില്‍ കയറി തടഞ്ഞു... വീഡിയോ വൈറല്‍
മുംബൈ: സംഗീതജ്ഞന്‍ എആര്‍ റഹ്മാന്റെ ഷോ തടഞ്ഞ് പോലീസ്. റഹ്മാന്‍ വേദിയില്‍ പാടിക്കൊണ്ടിരിക്കെയാണ് പോലീസ് ഓഫീസര്‍ കയറി വന്നത്. പരിപാടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എആര്‍ റഹ്മാന്‍ ഉടനെ ഷോ നിര്‍ത്തി. മഹാരാഷ്ട്രയിലെ പൂനെയിലാണ സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒട്ടേറെ പേര്‍ പരിപാടിക്കെത്തിയിരുന്നു.
സംഗീത നിശയ്ക്ക് അനുവദിച്ചിരുന്ന സമയ പരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇടപെട്ടത്. രാത്രി എട്ട് മണി മുതല്‍ പത്ത് മണി വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാല്‍ പത്ത് മണിക്ക് ശേഷവും സംഗീത ഷോ നടന്നു. ഇതോടെയാണ് പോലീസ് ഓഫീസര്‍ വേദിയില്‍ കടന്നുവന്ന് ഷോ നിര്‍ത്താന്‍ ആവശ്യപ്പെട്ടതും.

എആര്‍ റഹ്മാന്‍ തന്റെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായ ചയ്യ ചയ്യാ എന്ന ഗാനം പാടിക്കൊണ്ടിരിക്കുകയായിരുന്നു. പോലീസ് ഓഫീസര്‍ വേദിയിലെത്തി നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉടനെ അദ്ദേഹം പാട്ട് അവസാനിപ്പിച്ചു. സംഘാടകര്‍ പോലീസ് ഓഫീസറോട് സംസാരിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ സീ24ടാസ് ന്യൂസ് പുറത്തുവിട്ടു.
പൂനെയിലെ രാജാ ബഹാദൂര്‍ മില്‍ ഭാഗത്തായിരുന്നു സംഗീത നിശ നടന്നത് എന്ന് ലോക്മത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സമയ പരിധി കഴിഞ്ഞതോടെ സ്‌റ്റേജിലെത്തിയ പോലീസ് ഓഫീസര്‍ എന്താണ് നിങ്ങള്‍ കാണിക്കുന്നത്, സമയം പത്ത് മണി കഴിഞ്ഞല്ലോ എന്ന് ചോദിച്ചു. ഇതോടെ പരിപാടി അവസാനിപ്പിച്ച് റഹ്മാന്‍ വേദിയില്‍ നിന്ന് മടങ്ങുകയായിരുന്നു.
അടുത്തിടെ എആര്‍ റഹ്മാനും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. റഹ്മാനും ഭാര്യ സൈറ ബാനുവും ഒരുമിച്ചെത്തിയ വേദിയുടെ വീഡിയോ ആണ് വൈറലായത്. പുരസ്‌കാര ദാന ചടങ്ങായിരുന്നു. സൈറ ബാനുവിനെ അവതാരക വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. രണ്ട് വാക്ക് സംസാരിക്കാന്‍ ആവശ്യപ്പെട്ടു...

ഹിന്ദിയിലാണ് സൈറ ബാനു സംസാരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ റഹ്മാന്‍ ഇടപെട്ട് തമിഴില്‍ സംസാരിക്കാന്‍ പറയുകയായിരുന്നു. തമിഴില്‍ വേഗത്തില്‍ സംസാരിക്കാന്‍ തനിക്ക് അറിയില്ലെന്ന് സൈറ പറഞ്ഞു. പിന്നീട് അവര്‍ തമിഴും ഹിന്ദിയും കലര്‍ത്തി സംസാരിച്ച് വേദിവിട്ടു. എആര്‍ റഹ്മാന്റെ ഭാര്യയ്ക്ക് തമിഴറിയില്ലേ എന്ന ചോദ്യവുമായി നടി കസ്തൂരി ശങ്കര്‍ രംഗത്തുവന്നു.
ഏതാണ് അവരുടെ മാതൃഭാഷ. വീട്ടിലെന്താണ് സംസാരിക്കാറ് തുടങ്ങിയ ചോദ്യങ്ങളും കസ്തൂരി ഉന്നയിച്ചു. ഇതിന് മറുപടിയുമായി റഹ്മാന്‍ രംഗത്തുവന്നു. അവരുടെ ഇഷ്ടത്തെയും ഞങ്ങളും വ്യത്യസ്തതയെയും ഞാന്‍ ബഹുമാനിക്കുന്നു എന്നായിരുന്നു റഹ്മാന്റെ മറുപടി. അദ്ദേഹം മറുപടി നല്‍കിയതും തമിഴിലായിരുന്നു. നേരത്തെയും തമിഴിന് വേണ്ടി വാദിച്ച് റഹ്മാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
എആര്‍ റഹ്മാന്റെ വേദിയിലേക്ക് പോലീസ് ഓഫീസര്‍ എത്തിയ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications