കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എആർ റഹ്മാൻ വരെ ട്രോളിത്തുടങ്ങി, അതും കേന്ദ്ര സർക്കാരിനെ, ട്വിറ്ററിൽ ചർച്ചയായി റഹ്മാന്റെ ട്വീറ്റുകൾ!

Google Oneindia Malayalam News

ചെന്നൈ: ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കരട് വിദ്യാഭ്യാസ നയം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നത്. ഇതോടെ വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന് തിരുത്തേണ്ടതായി വന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള നീക്കത്തിന് എതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നത് തമിഴ് നാട്ടില്‍ നിന്നാണ്. ദ്രാവിഡ സത്വവും തമിഴ് ഭാഷയും അഭിമാനമായി കാണുന്ന തമിഴ്‌നാട്ടുകാര്‍ വന്‍ പ്രതിഷേധം തന്നെ ഉയര്‍ത്തി.

ട്വിറ്ററില്‍ പ്രതിഷേധം അലയടിച്ചു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ അടക്കമുളളവര്‍ പ്രതിഷേധത്തിന് മുന്നില്‍ നിന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്റെ ട്വീറ്റുകളാണ്. റഹ്മാനുമായി ബന്ധപ്പെട്ട് സംഗീതത്തെ കുറിച്ചല്ലാതെ വാര്‍ത്തകള്‍ കേള്‍ക്കാറില്ല. ഒരു വിവാദത്തിനും നില്‍ക്കാത്ത വ്യക്തിയാണ് റഹ്മാന്‍.

ar

എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെ റഹ്മാന്‍ പോലും നൈസായി ട്രോളിയിരിക്കുകയാണ്. സ്വയംഭരണാധികാരം എന്ന വാക്കിന്റെ അര്‍ത്ഥമാണ് റഹ്മാന്റെ ഒരു ട്വീറ്റ്. സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശങ്ങളിലേക്ക് കേന്ദ്രം ഇടപെടുന്നതിനെ നൈസായി ട്രോളുകയായിരുന്നു റഹ്മാന്‍. റഹ്മാന്റെ മറ്റൊരു ട്വീറ്റ് പഞ്ചാബിയായ ഒരാള്‍ തന്റെ തമിഴ് സിനിമാ ഗാനം പാടുന്നതാണ്.

പഞ്ചാബില്‍ തമിഴ് പരക്കുന്നു എന്നാണ് അതേക്കുറിച്ച് റഹ്മാന്‍ ട്വീറ്റ് ചെയ്തത്. ഹിന്ദി നിര്‍ബന്ധമാക്കുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയതോടെ അതിനെ അഭിനന്ദിക്കാനും റഹ്മാന്‍ മറന്നില്ല. നല്ല തീരുമാനമെന്നും തമിഴ്‌നാച്ചില്‍ ഹിന്ദി നിര്‍ബന്ധമാക്കേണ്ട കാര്യമില്ലെന്നും റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചു. തമിഴ് സത്വവും ഭാഷയും വിദേശങ്ങളില്‍ പൊലും അഭിമാനത്തോടെ അവതരിപ്പിക്കുന്ന സംഗീതജ്ഞനാണ് റഹ്മാന്‍.

English summary
Twitter discusses about AR Rahman's tweets against hindi imposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X