കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ല; വോട്ടര്‍മാരോട് സഹായം അഭ്യര്‍ത്ഥിച്ച് അരവിന്ദ് കെജരിവാള്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്റെ പാര്‍ട്ടിക്ക് പണമില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതിനാല്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ സഹായിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ദില്ലിയില്‍ വളരെയധികം കാര്യങ്ങൾ ചെയ്തു. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ പോരാടാന്‍ ഞങ്ങളുടെ കൈയ്യില്‍ പണമില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു പൈസ പോലും സ്വന്തമായി നേടിയിട്ടില്ല. അതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടി ജനങ്ങള്‍ പോരാടണമെന്നും കെജരിവാള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അഫ്ഗാനിൽസ്ഥാനിൽ 900 ഐസിസ് ഭീകരർ കീഴടങ്ങി; പിടിയിലായവരിൽ 10 ഇന്ത്യക്കാർ, ഭൂരിഭാഗവും മലയാളികള്‍!അഫ്ഗാനിൽസ്ഥാനിൽ 900 ഐസിസ് ഭീകരർ കീഴടങ്ങി; പിടിയിലായവരിൽ 10 ഇന്ത്യക്കാർ, ഭൂരിഭാഗവും മലയാളികള്‍!

ദില്ലിയിലെ അനധികൃത കോളനികള്‍ നിയമവിധേയമാക്കാന്‍ ബിജെപി പദ്ധതിയിടുന്നുണ്ടെങ്കിലും രജിസ്ട്രി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോളനികളിലെ താമസക്കാര്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനുള്ള കേന്ദ്രത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും കെജരിവാള്‍ ആരോപിച്ചു.

arvind-kejriwal-1561

നിങ്ങള്‍ക്ക് രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ ആരെയും വിശ്വസിക്കരുതെന്നും ഈ കോളനികള്‍ക്കായി രജിസ്ട്രി എടുക്കാന്‍ താന്‍ സഹായിക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതായും കെജ്രിവാള്‍ പറഞ്ഞു. 'അനധികൃത കോളനികള്‍ ക്രമീകരിക്കുന്നതിനായി കേന്ദ്രത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഈ കോളനികളില്‍ റോഡുകളും മലിനജല നിര്‍മാര്‍ജന പൈപ്പുകളും ജല കണക്ഷനുകളും താന്‍ നിര്‍മ്മിക്കുമ്പോള്‍ അവര്‍ക്ക് എന്ത് കൊണ്ടാണ് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതെന്ന് കെജ്രിവാള്‍ ചോദിച്ചു.


ദില്ലിയിലെ അനധികൃത കോളനികളിലെ താമസക്കാര്‍ക്ക് ഡിസംബര്‍ 16 മുതല്‍ ഉടമസ്ഥാവകാശത്തിനായി അപേക്ഷിക്കാമെന്നും അപേക്ഷിച്ച തീയതി മുതല്‍ 180 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

English summary
Aravind kejrival seeks fund to compete in election from people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X