നിർഭയ ആവർത്തിക്കില്ലെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം; അരവിന്ദ് കെജരിവാളിന്റെ പ്രതികരണം ഇങ്ങനെ
ദില്ലി; നിർഭയ കേസ് പോലുള്ള സംഭവങ്ങൾ രാജ്യത്ത് ഉണ്ടാവില്ലെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ . രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ധാരാളം പഴുതുകൾ ഉണ്ട്, അതുകൊണ്ട് കേസിൽ
നീതി ലഭിക്കാൻ ഏഴു വർഷമെടുത്തു. സമാനമായ സംഭവം വീണ്ടും ഉണ്ടാവില്ലെന്ന് ഇന്ന് നാം പ്രതിജ്ഞയെടുക്കണം, കെജരിവാൾ പറഞ്ഞു.
പ്രതികൾ എങ്ങനെയാണ് നിയമത്തെ വളച്ചൊടിച്ചതെന്ന് നാം കണ്ടു. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം പഴുതുകൾ ഞങ്ങളുടെ നിയമത്തിൽ ഉണ്ട്. പോലീസ് സംവിധാനവും നീതിന്യായ വ്യവസ്ഥയും മെച്ചപ്പെടുത്തേണ്ടതുണ്ട്. . പ്രതികളെ ആറുമാസത്തിനുള്ളിൽ തൂക്കിക്കൊല്ലണം. സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ദില്ലിയിലുടനീളം സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. ഇരുണ്ട സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു.

ഇത് കുറച്ച് കൂടി നേരത്തേയാകാമായിരുന്നു എന്നാണ് വിധിയെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പ്രതികരിച്ചത്. വധശിക്ഷ നേരത്തേ നടപ്പാക്കണമായിരുന്നു. എങ്കിലും ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഒരു മാതൃകയാണ്. ഇപ്പോൾ ആളുകൾക്ക് അവർ ശിക്ഷിക്കപ്പെട്ടേക്കുമെന്ന് ധാരണയായിട്ടുണ്ട്. നിങ്ങൾക്ക് ശിക്ഷ നടപ്പാക്കുന്ന തീയതി നീട്ടിവെയ്ക്കാൻ സാധിച്ചേക്കും. എന്നാൽ ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും, രേഖ ശർമ്മ പറഞ്ഞു.
ഇതൊരു ചരിത്രപരമായ ദിവസമാണെന്നായിരുന്നു ദില്ലി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ പ്രതികരിച്ചത്.ഏഴ് വർഷങ്ങൾക്ക് ശേഷം നിർഭയയ്ക്ക് നീതി ലഭിച്ചു. നിർഭയയുടെ ആത്മാവിന് ഇന്ന് ശാന്തി ലഭിച്ചു. കുറ്റം ചെയ്താൽ കർശന ശിക്ഷ തന്നെ ലഭിക്കുമെന്ന ശക്തമായ സന്ദേശമാണ് ഇന്ന് പ്രതികളെ തൂക്കിലേറ്റിയതിലൂടെ രാജ്യം നൽകിയിരിക്കുന്നതെന്നും സ്വാതി പറഞ്ഞു.
Recommended Video
സ്ത്രീയെ ആരാധിക്കുന്നിടത്താണ് ദൈവങ്ങൾ കുടിയിരിക്കുക. നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും സംരക്ഷിക്കുമെന്നും അവരുടെ സ്വപ്നങ്ങൾ നിറവേറ്റാനും പരിഷ്കൃതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളികളാകാനും തയ്യാറാകുമെന്ന് ഇന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം, എന്നായിരുന്നു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications