കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയ ആവർത്തിക്കില്ലെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം; അരവിന്ദ് കെജരിവാളിന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി; നിർഭയ കേസ് പോലുള്ള സംഭവങ്ങൾ രാജ്യത്ത് ഉണ്ടാവില്ലെന്ന് നമ്മൾ പ്രതിജ്ഞയെടുക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ . രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ധാരാളം പഴുതുകൾ ഉണ്ട്, അതുകൊണ്ട് കേസിൽ
നീതി ലഭിക്കാൻ ഏഴു വർഷമെടുത്തു. സമാനമായ സംഭവം വീണ്ടും ഉണ്ടാവില്ലെന്ന് ഇന്ന് നാം പ്രതിജ്ഞയെടുക്കണം, കെജരിവാൾ പറഞ്ഞു.

പ്രതികൾ എങ്ങനെയാണ് നിയമത്തെ വളച്ചൊടിച്ചതെന്ന് നാം കണ്ടു. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം പഴുതുകൾ ഞങ്ങളുടെ നിയമത്തിൽ ഉണ്ട്. പോലീസ് സംവിധാനവും നീതിന്യായ വ്യവസ്ഥയും മെച്ചപ്പെടുത്തേണ്ടതുണ്ട്. . പ്രതികളെ ആറുമാസത്തിനുള്ളിൽ തൂക്കിക്കൊല്ലണം. സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ദില്ലിയിലുടനീളം സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. ഇരുണ്ട സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കേണ്ടതുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു.

kejri-15846

ഇത് കുറച്ച് കൂടി നേരത്തേയാകാമായിരുന്നു എന്നാണ് വിധിയെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പ്രതികരിച്ചത്. വധശിക്ഷ നേരത്തേ നടപ്പാക്കണമായിരുന്നു. എങ്കിലും ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഒരു മാതൃകയാണ്. ഇപ്പോൾ ആളുകൾക്ക് അവർ ശിക്ഷിക്കപ്പെട്ടേക്കുമെന്ന് ധാരണയായിട്ടുണ്ട്. നിങ്ങൾക്ക് ശിക്ഷ നടപ്പാക്കുന്ന തീയതി നീട്ടിവെയ്ക്കാൻ സാധിച്ചേക്കും. എന്നാൽ ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും, രേഖ ശർമ്മ പറഞ്ഞു.

ഇതൊരു ചരിത്രപരമായ ദിവസമാണെന്നായിരുന്നു ദില്ലി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ പ്രതികരിച്ചത്.ഏഴ് വർഷങ്ങൾക്ക് ശേഷം നിർഭയയ്ക്ക് നീതി ലഭിച്ചു. നിർഭയയുടെ ആത്മാവിന് ഇന്ന് ശാന്തി ലഭിച്ചു. കുറ്റം ചെയ്താൽ കർശന ശിക്ഷ തന്നെ ലഭിക്കുമെന്ന ശക്തമായ സന്ദേശമാണ് ഇന്ന് പ്രതികളെ തൂക്കിലേറ്റിയതിലൂടെ രാജ്യം നൽകിയിരിക്കുന്നതെന്നും സ്വാതി പറഞ്ഞു.

Recommended Video

cmsvideo
പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ | Oneindia Malayalam

സ്ത്രീയെ ആരാധിക്കുന്നിടത്താണ് ദൈവങ്ങൾ കുടിയിരിക്കുക. നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും സംരക്ഷിക്കുമെന്നും അവരുടെ സ്വപ്നങ്ങൾ നിറവേറ്റാനും പരിഷ്കൃതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളികളാകാനും തയ്യാറാകുമെന്ന് ഇന്ന് നമ്മൾ പ്രതിജ്ഞയെടുക്കണം, എന്നായിരുന്നു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചത്.

അവർ രാത്രി ഉറങ്ങിയില്ല, കുളിക്കാനാനോ ഭക്ഷണം കഴിക്കാനോ തയ്യാറായില്ല, പ്രതികളുടെ അവസാന നിമിഷം ഇങ്ങനെഅവർ രാത്രി ഉറങ്ങിയില്ല, കുളിക്കാനാനോ ഭക്ഷണം കഴിക്കാനോ തയ്യാറായില്ല, പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ

ഫെബ്രുവരി 20 നിർഭയ ' ന്യായ് ദിവസ്'; നിർഭയുടെ പിതാവിന്റെ ആദ്യ പ്രതികരണം ഇങ്ങനെഫെബ്രുവരി 20 നിർഭയ ' ന്യായ് ദിവസ്'; നിർഭയുടെ പിതാവിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ഒടുവില്‍ എന്‍റെ മകള്‍ക്ക് നീതി ലഭിച്ചു: നിര്‍ഭയയുടെ ചിത്രം മാറോട് ചേര്‍ത്ത് അമ്മ ആശാദേവിഒടുവില്‍ എന്‍റെ മകള്‍ക്ക് നീതി ലഭിച്ചു: നിര്‍ഭയയുടെ ചിത്രം മാറോട് ചേര്‍ത്ത് അമ്മ ആശാദേവി

English summary
Aravind Kejriwal about Delhi convicts hanged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X