കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാള്‍, സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തെയും തള്ളി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന് ഉറപ്പിച്ച് ആംആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തെ തള്ളിയ കെജ്രിവാള്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെയും ബിജെപിയെയും പൊതു ശത്രുവായി പ്രഖ്യാപിച്ച് മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളാണ് പ്രധാനമായും ആംആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്.

എന്നാല്‍ ആംആദ്മി പാര്‍ട്ടി നീക്കം വലിയൊരു നേട്ടത്തെയാണ് ഇല്ലാതാക്കിയിരിക്കുന്നത്. കെജ്രിവാള്‍ ലക്ഷ്യമിടുന്ന സംസ്ഥാനങ്ങള്‍ നിലവില്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറ ഉള്ളവയാണ്. മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ കാണുന്നതും അദ്ദേഹത്തിന് തിരിച്ചടിയാണ്. കാരണം ഇത്തവണ ദില്ലിയില്‍ കോണ്‍ഗ്രസ് വലിയ തിരിച്ച് വരവ് തന്നെ നടത്താന്‍ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കാതെയാണ് അദ്ദേഹം നീക്കം നടത്തുന്നത്.

രാഹുലിന് വെല്ലുവിളി

രാഹുലിന് വെല്ലുവിളി

രാഹുല്‍ ഗാന്ധി ഇതുവരെ കഴിവ് തെളിയിച്ചിട്ടില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ ജയം കൊണ്ടൊന്നും അദ്ദേഹം നേതാവാകില്ലെന്നും, ജയിച്ചത് ബിജെപിക്കെതിരെയുള്ള വികാരം കൊണ്ടാണെന്നും കെജ്രിവാള്‍ പറഞ്ഞു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ജനങ്ങള്‍ ബിജെപിയെ താഴെയിറക്കാന്‍ വേണ്ടിയാണ് വോട്ട് ചെയ്തത്. അല്ലാതെ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത് വന്‍ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്.

എഎപിയുടെ നീക്കം

എഎപിയുടെ നീക്കം

കെജ്രിവാള്‍ മമതാ ബാനര്‍ജിയുടെ മൂന്നാം മുന്നണിയിലേക്ക് ചേക്കേറുകയാണെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് രാഹുലിനെ എതിര്‍ത്തിരിക്കുന്നത്. നേരത്തെ രാഹുലുമായി കര്‍ഷക റാലിയില്‍ അടക്കം വേദി പങ്കിട്ടിരുന്നു അദ്ദേഹം. ദില്ലിയിലെ ഏഴ് സീറ്റില്‍ സഖ്യം ചേര്‍ന്ന് മത്സരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ എഎപി കോണ്‍ഗ്രസിനെ പിണക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ബിജെപിയേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന

രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന

മുന്‍ പ്രധാനമന്ത്രിയും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന റദ്ദാക്കണമെന്ന് എഎപി പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടഞ്ഞത്. എഎപി എംഎല്‍എ ജെര്‍ണെയ്ല്‍ സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന എഴുതി തള്ളണമെന്നാണ് എംഎല്‍എ ഉന്നയിച്ചത്. ഇതിന് പുറമേ പ്രമേയത്തില്‍ ഇല്ലാത്ത കാര്യവും ജെര്‍ണെയ്ല്‍ സിംഗ് ഉന്നയിച്ചു. ഇതില്‍ രാഹുല്‍ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെ മറുപടി

കോണ്‍ഗ്രസിന്റെ മറുപടി

രാഹുലിനെതിരായ പരാമര്‍ശത്തിന് മറുപടിയുമായി ഷീലാ ദീക്ഷിത് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് കോണ്‍ഗ്രസിന്റെ വിജയത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. എന്നാല്‍ വോട്ടര്‍മാരുടെ ചിന്താഗതി അതല്ല. അവര്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. അവര്‍ ഉറച്ച് തീരുമാനമാണ് എടുത്തതെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. അതേസമയം ദില്ലിയില്‍ കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനോട് ഷീലാ ദീക്ഷിത് യോജിപ്പില്ല. കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ അത് എഎപിക്ക് ഗുണം ചെയ്യുമെന്ന് ഷീല പറയുന്നു.

മനപ്പൂര്‍വമുള്ള നീക്കം

മനപ്പൂര്‍വമുള്ള നീക്കം

രാജീവ് ഗാന്ധിക്കെതിരെയുള്ള പ്രമേയം എഎപി മനപ്പൂര്‍വം കൊണ്ടുവന്നതാണെന്ന് ഉറപ്പാണ്. കാരണം ദില്ലിയിലെ ആറ് മണ്ഡലങ്ങളില്‍ പാര്‍ട്ടി നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതാണ്. ഇത് കോണ്‍ഗ്രസിന് നല്‍കേണ്ടി വരുമോ എന്ന ഭയത്തിലാണ് ഈ പ്രമേയം സഭയില്‍ കൊണ്ടുവന്നത്. ഈ നീക്കം വഴി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ഇടയുമെന്നും അപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി ഒഴിവാകുമെന്നും കെജ്രിവാളിന് നേരത്തെ അറിയാമായിരുന്നു.

പഞ്ചാബിലെ നേട്ടം

പഞ്ചാബിലെ നേട്ടം

പഞ്ചാബില്‍ എഎപിക്ക് നാല് ലോക്‌സഭാ സീറ്റുണ്ട്. ഇത് വര്‍ധിപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ അതിനുള്ള സാധ്യത ഉണ്ടെന്നും കെജ്രിവാളിനറിയാം. പക്ഷേ കോണ്‍ഗ്രസിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ ഇവിടെ എല്ലാ സീറ്റും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പിക്കുന്നു. രാഹുലിന്റെ ടീം നടത്തിയ സര്‍വേയുടെ ഗ്രൗണ്ട് റിപ്പോര്‍ട്ടിലും കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണുള്ളത്. കോണ്‍ഗ്രസുമായി യാതൊരു സഖ്യവും ഇല്ലെന്ന് പഞ്ചാബില്‍ നിന്നുള്ള എംപി ഭഗവത് മന്‍ പറഞ്ഞിരുന്നു.

മുഖ്യശത്രു രാഹുല്‍

മുഖ്യശത്രു രാഹുല്‍

രാഹുലിനെ മുഖ്യശത്രുവായിട്ടാണ് ഇത്തവണ എഎപി കാണുന്നത്. പഞ്ചാബിനെ കൂടാതെ ഹരിയാന, ദില്ലി, ഗോവ എന്നീ സംസ്ഥാനങ്ങളിലും എഎപി ഒറ്റയ്ക്ക് മത്സരിക്കും. കോണ്‍ഗ്രസിന്റെ വിജയസാധ്യത കൂടി ഇല്ലാതാക്കാനാണ് നീക്കം. പഞ്ചാബില്‍ സിഖ് വിരുദ്ധ കലാപം പ്രധാന വിഷയമായി എഎപി ഉന്നയിക്കും. അതേസമയം മൂന്ന് സംസ്ഥാനങ്ങളില്‍ രാഹുല്‍ പ്രഖ്യാപിച്ച കാര്‍ഷിക വായ്പ എഴുതി തള്ളുന്നത് മഹാ തട്ടിപ്പാണെന്നും എഎപി ആരോപിക്കുന്നു. അതേസമയം രാഹുല്‍ ഗാന്ധി കെജ്രിവാളിനെ എതിര്‍ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്.

കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് രീതി മാറുന്നു, തിരഞ്ഞെടുപ്പ് ചുമതല ഇനി മുതല്‍ മുഖ്യമന്ത്രിമാര്‍ക്ക്!!കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് രീതി മാറുന്നു, തിരഞ്ഞെടുപ്പ് ചുമതല ഇനി മുതല്‍ മുഖ്യമന്ത്രിമാര്‍ക്ക്!!

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: സോണിയയുടെ പേര് ക്രിസ്റ്റ്യന്‍ മിഷേല്‍ പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്!അഗസ്ത വെസ്റ്റ്‌ലാന്‍ഡ്: സോണിയയുടെ പേര് ക്രിസ്റ്റ്യന്‍ മിഷേല്‍ പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്!

English summary
aravind kejriwal against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X