കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാലിയന്‍വാലബാഗ് മെമ്മോറിയലില്‍ തലകുനിച്ച് കാന്റര്‍ബറി അതിരൂപത ആര്‍ച്ച് ബിഷപ്പ്

  • By S Swetha
Google Oneindia Malayalam News

അമൃത്സര്‍: ബ്രിട്ടനിലെ കാന്റര്‍ബറി അതിരൂപത ആര്‍ച്ച് ബിഷപ്പ് ചൊവ്വാഴ്ച അമൃത്സറിലെ ജാലിയന്‍വാലാബാഗ് ദേശീയ സ്മാരകം സന്ദര്‍ശിച്ചു. ദുരന്തത്തെക്കുറിച്ച് വിലപിച്ച് അദ്ദേഹം അവിടെ നടന്ന കുറ്റകൃത്യത്തില്‍ ലജ്ജിക്കുന്നുവെന്ന് പറഞ്ഞ് തറയില്‍ തലകുനിച്ച് കിടന്നു. ജാലിയന്‍ വാലാബാഗില്‍ നടന്ന ഭയാനകമായ അതിക്രമത്തിന് ദൈവത്തോട് ക്ഷമ ചോദിക്കുന്ന പ്രാര്‍ത്ഥനയും ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി അവിടെ ഒത്തു ചേര്‍ന്ന ജനക്കൂട്ടത്തിന് മുന്നില്‍ വായിച്ചു. അവിടെ നടന്ന കുറ്റകൃത്യത്തില്‍ താന്‍ ലജ്ജിക്കുന്നതായും ഖേദിക്കുന്നതായും ഒരു മതനേതാവ് എന്ന നിലയില്‍ ദുരന്തത്തെക്കുറിച്ച് വിലപിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് വെല്‍ബി തന്റെ സന്ദര്‍ശനത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ഫോട്ടോകള്‍ പങ്കിടുകയും ചെയ്തിരുന്നു.

ഊർമിള മദോണ്ഡ്കര്‍ കോൺഗ്രസിൽ നിന്നും രാജിവെച്ചു; പക്ഷെ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത് ഇതാണ്ഊർമിള മദോണ്ഡ്കര്‍ കോൺഗ്രസിൽ നിന്നും രാജിവെച്ചു; പക്ഷെ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത് ഇതാണ്

അമൃത്സറിലെ ഭീകരമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം സങ്കടവും അഗാധമായ നാണക്കേടും തോന്നുന്നു. 1919 ല്‍ ധാരാളം സിഖുകാരെയും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ബ്രിട്ടീഷ് സൈന്യം വെടിവച്ചു കൊന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. യുകെ സര്‍ക്കാരിനുവേണ്ടി മാപ്പ് പറയാനുള്ള പദവിയൊന്നും തനിക്കില്ലെന്നും അതിക്രമത്തില്‍ വ്യക്തിപരമായി വളരെ ഖേദിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ദുരന്തത്തിന് ബ്രിട്ടന്‍ ഒരിക്കലും ഔദ്യോഗികമായി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല.

bishop-1-156

എന്നാല്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ മുന്‍ പ്രധാനമന്ത്രി തെരേസ മേ ഈ ദുരന്തത്തില്‍ ഖേദിക്കുന്നതായി അറിയിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ജാലിയന്‍വാലാബാഗ് ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തില്‍, കൂട്ടക്കൊലയെ അപലപിച്ച അതിരൂപത, ''ബ്രിട്ടീഷ് ജനതയെന്ന നിലയില്‍ നമ്മുടെ കൊളോണിയല്‍ പാരമ്പര്യത്തിന്റെ ലജ്ജാകരമായ ഭാഗം ഒഴിവാക്കാന്‍ കഴിയില്ല'' എന്ന് പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് വെല്‍ബി 10 ദിവസത്തെ ഇന്ത്യാ പര്യടനത്തിലാണ്. കൊല്‍ക്കത്ത, മേഡക്, ജബല്‍പൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.


1919 ഏപ്രിലില്‍ ബൈസാഖിയിലെ ജാലിയന്‍വാലാബാഗിലാണ് കൂട്ടക്കൊല നടന്നത്. കേണല്‍ റെജിനാള്‍ഡ് ഡയറുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സൈന്യം സമാധാനപരമായ പ്രകടനം നടത്തിയ ഒരു ജനക്കൂട്ടത്തിന് നേരെ മെഷീന്‍ ഗണ്‍ പ്രയോഗിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകള്‍ പ്രകാരം വെടിവയ്പില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 379 പേര്‍ കൊല്ലപ്പെടുകയും 1,200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ കണക്കുകള്‍ പ്രകാരം മരണസംഖ്യ ആയിരത്തിനടുത്ത് വരും.

English summary
Arch Bishop of Crantonberry apologizes at Jallian Walabagh memory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X