കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമസേതുവിന്റെ ഉത്പത്തി കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍, സമുദ്ര ഗവേഷണത്തിനൊരുങ്ങുന്നു!!

Google Oneindia Malayalam News

ദില്ലി: ശ്രീരാമന്‍ സീതയെ രക്ഷിക്കാനായി ശ്രീലങ്കയിലേക്ക് പോയതെന്ന് വിശ്വസിക്കപ്പെടുന്ന രാമസേതുവിന്റെ ഉത്പത്തി കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍. സമുദ്രത്തിനടിയില്‍ പര്യവേഷണം നടത്താനാണ് കേന്ദ്രം തീരുമാനമെടുത്തത്. 48 കിലോ മീറ്റര്‍ നീളമുള്ളതാണ് രാമസേതു. തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വാപീനും ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇടയിലാണ് രാമസേതു സ്ഥിതി ചെയ്യുന്നത്. നേരത്തെ ആര്‍ക്കിയോളജി വിഭാഗത്തിന്റെ കേന്ദ്ര അഡൈ്വസറി ബോര്‍ഡ് ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.

1

കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും ചേര്‍ന്നാണ് പഠനം നടത്തുന്നത്. രാമായണ കാലഘട്ടത്തിന്റെ കൃത്യമായ ചിത്രം ഇതിലൂടെ ലഭിക്കും. ഇതിലൂടെ രാമസേതു നിര്‍മാണം എപ്പോഴാണ് നടന്നതെന്നും മനസ്സിലാക്കാം. രാമസേതുവിന് ഒപ്പം മറ്റെതെങ്കിലും വാസയോഗ്യമായ ഇടങ്ങള്‍ മുങ്ങി കിടപ്പുണ്ടോ എന്നും കണ്ടെത്തുകയും ലക്ഷ്യമിടുന്നുണ്ട്. രാമായണ കാലഘട്ടം ചരിത്രകാരന്‍മാര്‍ക്കിടയില്‍ വലിയ തര്‍ക്ക വിഷയമാണ്. അതുകൊണ്ട് രാമസേതുവിന്റെ നിര്‍മാണത്തെ കുറിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും ആര്‍ക്കിയോളജിക്കല്‍ വിഭാഗം പറഞ്ഞു.

അതേസമയം ഈ വര്‍ഷം തന്നെ സമുദ്ര പര്യവേഷണം ആരംഭിക്കും. ആര്‍ക്കിയോളജിക്കല്‍ ഉപകരണങ്ങളും, കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് മറ്റ് കാര്യങ്ങളും പര്യവേഷണത്തില്‍ ഉണ്ടായിരിക്കുമെന്ന് എന്‍ഐഒ ഡയറക്ടര്‍ സുനില്‍ കുമാര്‍ സിംഗ് പറഞ്ഞു. രാമസേതുവുമായി ബ ന്ധപ്പെട്ട് നേരത്തെ തന്നെ പല ചര്‍ച്ചകളും നടന്നതാണ്. രാമായണം മതഗ്രന്ഥം മാത്രമാണെന്നും, ശ്രീരാമന്‍ എന്നത് സാങ്കല്‍പ്പിക കഥാപാത്രമാണെന്നും ചരിത്രകാരന്‍മാര്‍ അടക്കം വിശ്വസിക്കുന്നുണ്ട്. എന്നാല്‍ രാമസേതുവുമായി ബന്ധപ്പെട്ട വാദങ്ങളൊന്നും ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

Recommended Video

cmsvideo
ചെറുപ്പം മുതല്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകനെന്ന് ഫിറോസ്

എന്‍ഐഒയുടെ റിസര്‍ച്ച് കപ്പലുകളായ സിന്ധു സാധന, സിന്ധു സങ്കല്‍പ്പ് എന്നിവ ഈ പ്രൊജക്ടിനായി ഉപയോഗിക്കും. സമുദ്രോപരിതലത്തില്‍ നിന്ന് 40 മീറ്ററോളം താഴെയുള്ള സാമ്പിളുകള്‍ ഇവര്‍ ശേഖരിച്ചു. ഇന്ത്യ തദ്ദേശീയമായി 2014ല്‍ വികസിപ്പിച്ച റിസര്‍ച്ച് കപ്പലാണ് സിന്ധു സാധന. ഡാറ്റ ശേഖരിക്കുന്നതിനായി ലബോറട്ടറി സംവിധാനം വരെ ഈ കപ്പലിലുണ്ട്. എക്കോ സൗണ്ടേഴ്‌സ്, വെതര്‍ സ്‌റ്റേഷന്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളുമുണ്ട്. 45 ദിവസത്തോളം ഈ കപ്പലില്‍ വെള്ളത്തിനടിയില്‍ കഴിയാം.

English summary
archaeological team will discover ram setu formation centre approves for undewater research
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X