കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് കെണിയൊരുക്കി രാഹുല്‍.... സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ കമാന്‍ഡര്‍ കോണ്‍ഗ്രസ് ടീമില്‍

Google Oneindia Malayalam News

Recommended Video

cmsvideo
സര്‍ജിക്കല്‍ സ്‌ട്രൈക്ക് കമാന്‍ഡര്‍ കോണ്‍ഗ്രസ് ടീമില്‍ | Oneindia Malayalam

ദില്ലി: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണം പുല്‍വാമയിലേക്ക് മാറ്റി രാഹുല്‍ ഗാന്ധി. പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും രാഹുല്‍ നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷ സംബന്ധിച്ച് ഒരു പ്രത്യേക ടീമിനെയും രാഹുല്‍ ഒരുക്കിയിട്ടുണ്ട്. മോദിയുടെ സുരക്ഷാ വീഴ്ച്ചകള്‍ അക്കമിട്ട് നിരത്തിയുള്ള പ്രചാരണത്തിന് പ്രവര്‍ത്തകര്‍ ഒരുങ്ങണമെന്നാണ് രാഹുലിന്റെ നിര്‍ദേശം.

ആക്രമണത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുന്നതിനെ തുടര്‍ന്നാണ് രാഹുല്‍ ഇതിന്റെ ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങിയത്. അതേസമയം ദേശീയത നിറഞ്ഞ് നില്‍ക്കുന്ന പ്രസംഗങ്ങളും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന തീരുമാനങ്ങളും ഓരോ നേതാവില്‍ നിന്നും ഉണ്ടാവണമെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ തിരിച്ചടി പരാമര്‍ശം പാര്‍ട്ടിക്ക് മികച്ച പ്രതിച്ഛായയുണ്ടാക്കിയെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഹീറോ

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഹീറോ

തീവ്ര ദേശീയതയെ ഉയര്‍ത്തി പിടിക്കാനാണ് കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍. ബിജെപിക്ക് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടമുണ്ടാക്കി കൊടുത്ത സര്‍ജിക്കല്‍ സ്‌ട്രെക്കിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ലെഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡയാണ് കോണ്‍ഗ്രസിന്റെ ദേശീയ സുരക്ഷാ പാനലില്‍ എത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നേരിട്ട് നയിക്കുന്ന പാനലാണിത്. മോദിയുടെയും ബിജെപിയുടെയും ദേശീയതാ രാഷ്ട്രീയം പൊളിച്ചടുക്കാനാണ് ഈ നീക്കം.

വിഷന്‍ പേപ്പര്‍

വിഷന്‍ പേപ്പര്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിഷന്‍ പേപ്പറാണ് രാഹുല്‍ തയ്യാറാക്കുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നയമാണിത്. അതിനാണ് ഹൂഡയെ നിയമിച്ചിരിക്കുന്നത്. ഡിഎസ് ഹൂഡ പശ്ചിമ സൈനിക കമാന്‍ഡിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു. ഉറിയിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് തിരിച്ചടി നല്‍കിയതും, സര്‍ജിക്കല്‍ സ്‌ട്രൈക്ക് രൂപപ്പെടുത്തിയതും അദ്ദേഹമാണ്. ദേശീയ തലത്തില്‍ അദ്ദേഹത്തിന് വീരപരിവേഷമാണുള്ളത്. അത് കോ ണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് നൂറ് ശതമാനം ഉറപ്പാണ്.

ദേശീയ സുരക്ഷാ റിപ്പോര്‍ട്ട്

ദേശീയ സുരക്ഷാ റിപ്പോര്‍ട്ട്

ജനറല്‍ ഹൂഡയും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും അടങ്ങുന്ന ടീമാണ് ദേശീയ സുരക്ഷാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ദേശീയ തലത്തില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളികളാണ് ഇവര്‍ റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കുക. മോദി സര്‍ക്കാരിന്റെ പ്രതിരോധ പിഴവുകള്‍ രാഹുലിന് മുന്നില്‍ സമര്‍പ്പിക്കാനാണ് തീരുമാനം. ഇതോടെ പുല്‍വാമ ഭീകരാക്രമണത്തില്‍ രാഹുല്‍ നടത്തുന്ന നീക്കം ബിജെപിക്ക് സമ്മര്‍ദമുണ്ടാക്കുമെന്ന് ഉറപ്പാണ്.

അതിര്‍ത്തികള്‍ സംരക്ഷിക്കും

അതിര്‍ത്തികള്‍ സംരക്ഷിക്കും

കോണ്‍ഗ്രസ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംരക്ഷിക്കുന്നതിന് നൂതന മാര്‍ഗങ്ങളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സൈന്യത്തിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാണിക്കാനാണ് അടുത്ത ശ്രമം. ദീര്‍ഘകാലമായി സൈന്യം ഉന്നയിച്ചിട്ടും മോദി സര്‍ക്കാര്‍ നടപ്പാക്കാത്ത കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് രാഹുലിന്റെ തീരുമാനം. പ്രധാനമായും അടിസ്ഥാന സൗകര്യ വികസനം രാഹുലിന്റെ പ്രകടനപത്രികയിലുണ്ടാവും. മോദി സര്‍ക്കാരിന്റെ കാലത്ത് നടന്ന ആക്രമണങ്ങളും ഇതില്‍ ചര്‍ച്ചയാവും.

അമിത് ഷായുടെ തുടക്കം

അമിത് ഷായുടെ തുടക്കം

പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയവത്കരിക്കേണ്ടെന്നായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാല്‍ അമിത് ഷാ ഉന്നയിച്ച കാര്യങ്ങളോടെ ഇത് മാറിയിരിക്കുകയാണ്. സൈനികരുടെ മരണം വെറുതെയാവില്ല, ഇന്ത്യ എന്തുവിലകൊടുത്തും തിരിച്ചടിക്കും, കേന്ദ്രത്തില്‍ കോണ്‍ഗ്രസല്ല ഭരിക്കുന്നതെന്നും ബിജെപിയാണെന്നും, അദ്ദേഹം പറഞ്ഞിരുന്നു. ഇത് പറഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് പ്രചാരണ പട്ടികയിലേക്ക് ദേശീയ സുരക്ഷാ നയം ഉള്‍പ്പെടുത്തുകയായിരുന്നു.

പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം

പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം

പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശവും രാഹുല്‍ നല്‍കിയിട്ടുണ്ട്. അതത് സംസ്ഥാനങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെ കണ്ട് പിന്തുണയറിയിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ള നിര്‍ദേശമാണിത്. അവരുടെ പ്രശ്‌നങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അത്രയേറെ സൂക്ഷ്മതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും, വാക്കുകള്‍ കൊണ്ട് പോലും ഒരു വിവാദവും ഉണ്ടാക്കരുതെന്നാണ് നിര്‍ദേശം.

ബിജെപിക്ക് പ്രതിസന്ധി

ബിജെപിക്ക് പ്രതിസന്ധി

കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദേശീയ തലത്തില്‍ സൈനികര്‍ക്കുള്ള സ്വാധീനം വളരെ വലുതാണ്. പ്രത്യേകിച്ച ഹൂഡയെ പോലുള്ള വീരനായകര്‍ എത്തുമ്പോള്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയെന്ന ബിജെപിയുടെ പ്രതിച്ഛായ ഇടിയും. അതേസമയം തിരഞ്ഞെടുപ്പ് തുടങ്ങുന്നത് വരെ പുല്‍വാമയിലെ സുരക്ഷാ വീഴ്ച്ചകള്‍ ഓരോന്നായി പൊതുമധ്യത്തില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ചെറുപാര്‍ട്ടികള്‍ക്ക് ചാഞ്ചാട്ടം....അപ്‌നാദളും ലോക്ദളും കോണ്‍ഗ്രസുമായി ചര്‍ച്ചയില്‍!!ചെറുപാര്‍ട്ടികള്‍ക്ക് ചാഞ്ചാട്ടം....അപ്‌നാദളും ലോക്ദളും കോണ്‍ഗ്രസുമായി ചര്‍ച്ചയില്‍!!

English summary
architect of 2016 surgical strikes to lead rahul gandhi's task force on national security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X