കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രം വായിക്കുന്നവർ പോലും എൻഐഎക്ക് പ്രശ്നക്കാരാണോ: രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: യു എ പി എ കേസുമായി ബന്ധപ്പെട്ട് ദേശീയ ആന്വേഷണ ഏജന്‍സി (എന്‍ ഐ എ)ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ. പത്രം വായിക്കുന്നവർ പോലും എൻ ഐ എക്ക് പ്രശ്നക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് അന്വേഷണ ഏജന്‍സിയോട് ചോദിച്ചു. ഝാർഖണ്ഡിലെ സഞ്ജയ് ജെയ്ന്‍ എന്നയാളെ യു എ പി എ ചുമത്തി ജയിലിലടച്ച കേസിലാണ് കോടതിയുടെ പരാമർശം. സഞ്ജയ് ജെയ്ന് നേരത്തെ ഝാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ എൻ ഐ എ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എൻ ഐ എ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

supreme-court-1

ജാര്‍ഖണ്ഡിലെ മാവോയിസറ്റ് വിഭാഗമായ തൃത്യ പ്രസ്തുതി കമ്മിറ്റി ഭീഷണിപ്പെടുത്തി പണം പിരിപ്പിക്കുന്നതില്‍ സഞ്ജയ് ജെയ്ന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ടിപിസി സഹകരണ സംഘങ്ങൾക്ക് പണം നൽകുന്നതിനായി ട്രാൻസ്‌പോർട്ടർമാരിൽ നിന്നും മറ്റും പ്രതി പണം പിരിക്കുന്നുണ്ടെന്നും എന്‍ എ ഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിരോധിത മാവോയിസ്റ്റ് സംഘടനയുടെ നേതാവിനെ സന്ദർശിക്കുകയും പണമോ, ലേവിയോ നൽകുകയും ചെയ്തുവെന്ന കാരണത്താൽ യു എ പി എ നിയമം നിലനിൽക്കുമോയെന്ന് ഝാർഖണ്ഡ് ഹൈക്കോടതി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

രേവന്ത് ആവേശം വോട്ടാവില്ല: തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിജെപിക്കും പുറകില്‍ പോവും, സർവെ ഫലംരേവന്ത് ആവേശം വോട്ടാവില്ല: തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിജെപിക്കും പുറകില്‍ പോവും, സർവെ ഫലം

"ടിപിസി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കാം, ടിപിസിക്ക് ലെവി തുക അടയ്ക്കുന്നതിലും ടിപിസി മേധാവിയുമായുള്ള കൂടിക്കാഴ്ചയിലും അപ്പീൽക്കാരന്റെ പ്രവൃത്തികൾ യുഎ (പി) നിയമത്തിന്റെ 17, 18 വകുപ്പുകൾക്ക് കീഴിൽ വരുന്നതല്ല", ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചു. എം/എസ് അധുനിക് പവർ ആൻഡ് നാച്ചുറൽ റിസോഴ്‌സസ് ലിമിറ്റഡിന്റെ ജനറൽ മാനേജരായ പ്രതി സഞ്ജയ് ജെയിനെ 2018 ഡിസംബറിലാണ് മാവോയിസ്റ്റ് സംഘടനയ്ക്ക് വേണ്ടി പണം പിരിക്കുന്നുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലായത് മുതൽ 2021 ഡിസംബറിൽ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നതുവരെ വിചാരണ തടവുകരനായി ജയിലില്‍ കഴിയുകയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Are even newspaper readers a problem for NIA: Supreme Court with severe criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X