Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാൾ ഗുജറാത്തിൽ മൂന്ന് മടങ്ങ് വികസനമോ.. എപ്പോ? കണക്കുകൾ കാണൂ!!

വികസനത്തെ കുറിച്ച് പറയുമ്പോൾ ബി ജെ പിയുടെ ഏറ്റവും വലിയ മുദ്രാവാക്യമാണ് ഗുജറാത്ത് മോഡൽ. ഗുജറാത്ത് ഭരിച്ച് വികസിപ്പിച്ചു എന്ന് കൊട്ടിഘോഷിച്ചാണ് നരേന്ദ്രമോദി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായതും പിന്നീട് പ്രധാനമന്ത്രി തന്നെ ആയതും. അപ്പോഴും ഇപ്പോഴും വലിയ ചോദ്യ ചിഹ്നങ്ങൾക്ക് നടുവിൽ നിൽക്കുന്ന ഒരു ഇതാണ് ഗുജറാത്തിലെ വികസനം.

അടുത്ത മാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഗുജറാത്തിൽ. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് പറയുന്നത് വെച്ച് നോക്കിയാല്‍ 181ല്‍ 150ലേറെ സീറ്റുകളുമായി ബി ജെ പി ഭരണം നിലനിര്‍ത്തും. എന്താണ് അമിത് ഷായുടെ ഈ ആത്തമവിശ്വാസത്തിന്റെ പിന്നില്‍. ശരിക്കും ഈ പറയപ്പെടുന്നത് പോലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വികസനം ഗുജറാത്തില്‍ നടക്കുന്നുണ്ടോ.. കാണാം, കണക്കുകള്‍ എന്ത് പറയുന്നു എന്ന്...

അമിത് ഷാ പറഞ്ഞത് ഇതാണ്

അമിത് ഷാ പറഞ്ഞത് ഇതാണ്

ഡിസംബർ 4.14 തീയതികളിലാണ് ഗുജറാത്തിൽ വോട്ടെടുപ്പ്. ഇതിന് മുന്നോടിയായി നടന്ന ഒരു ടി വി ചാനൽ പരിപാടിയിൽ അമിത് ഷാ പറഞ്ഞത് ഇതാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്ത് മൂന്നിരട്ടി മുന്നിലാണ്. വികസനത്തിന്റെ ഏത് മാനദണ്ഡം വെച്ച് നോക്കിയാലും ഗുജറാത്ത് തന്നെയാണ് മുന്നിൽ എന്ന് പറഞ്ഞ അമിത് ഷാ ഇത് സംബന്ധിച്ച സംവാദത്തിന് കോൺഗ്രസ് നേതാക്കളെ വെല്ലുവിളിക്കുകയും ചെയ്തു.

കോൺഗ്രസും ബിജെപിയും

കോൺഗ്രസും ബിജെപിയും

22 വർഷം മുമ്പ് കോൺഗ്രസിൽ നിന്നും ബി ജെ പി ഭരണം പിടിക്കുമ്പോൾ ഗുജറാത്തിൽ ഗ്രാമങ്ങളില്‍ എട്ട് അല്ലെങ്കിൽ ഒമ്പത് മണിക്കൂറുകൾ മാത്രമാണ് വൈദ്യുതി ഉണ്ടായിരുന്നത്. ഒമ്പതിനായിരം ഗ്രാമങ്ങളിൽ ടാങ്കറടിച്ചാണ് വെള്ളം ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി - അമിത് ഷാ പറയുന്നു.

നേരിട്ട് ചെന്ന് നോക്കൂ

നേരിട്ട് ചെന്ന് നോക്കൂ

ഗുജറാത്തിലെ 24000 ഗ്രാമങ്ങളിൽ നിങ്ങൾ ചെന്ന് നോക്കൂ. ഒരു നോട്ടീസും കൊടുക്കണ്ട. നേരിട്ട് പോയി നോക്കൂ. 24 മണിക്കൂറും വൈദ്യുതിയുണ്ട്. നർമദ കനാൽ വഴി സൗരാഷ്ട്രയിലും കച്ചിലും വരെ കുടിവെള്ളത്തിന് ക്ഷാമമില്ല. ഇതെല്ലാം ബി ജെ പി ചയെ്ത കാര്യങ്ങളാണ്.. ഏതെങ്കിലും കോൺഗ്രസ് സംസ്ഥാനം എടുത്തുനോക്കൂ.. ഗുജറാത്ത് അവയെക്കാള്‍ മൂന്നിരട്ടി വികസിതമാണ്.

ഇനി കണക്കുകൾ നോക്കാം

ഇനി കണക്കുകൾ നോക്കാം

നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ കണക്കുകൾ പ്രകാരം ഗുജറാത്തിലെ 96 ശതമാനം വീടുകളിലും വൈദ്യുതിയുണ്ട്. ഇനി കോൺഗ്രസ് ഭരിക്കുന്ന കർണാടകയും ഹിമാചൽ പ്രദേശും എടുത്തുനോക്കൂ. കർണാടകയിൽ 97.8 ശതമാനവും ഹിമാചൽ പ്രദേശിൽ 99.5 ശതമാനവുമാണ് വൈദ്യുതി കിട്ടിയിട്ടുള്ള വീടുകൾ. - അമിത് ഷായുടെ കണക്ക് തെറ്റാണ് എന്ന് സാരം,

കുടിവെള്ളത്തിന്റെ കാര്യത്തിലോ

കുടിവെള്ളത്തിന്റെ കാര്യത്തിലോ

അത് വൈദ്യുതി, ഇനി കുടിവെള്ളത്തിൻരെ കാര്യം എടുത്തുനോക്കൂ.. ഗുജറാത്തിൽ 90.9 ശതമാനം പേർക്ക് കുടിവെള്ള ലഭ്യതയുണ്ട്. കോൺഗ്രസ് സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ ഇത് 94.9 ശതമാനമാണ്. കര്‍ണാടകയിൽ 92.9 ആണ്. ഉത്തരാഖണ്ഡിൽ മാത്രമാണ് ഒരു പൊടിക്ക് കുറവ് 89.3. അതും അമിത് ഷാ പറഞ്ഞ മൂന്നിരട്ടിയൊന്നുമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+