കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: 14 മാസം നീണ്ട ഓപ്പറേഷന്‍ താമരയ്ക്ക് ഒടുവില്‍ കര്‍ണാടകത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍ ഏറിയിരിക്കുകയാണ്. 17 ഭരണകക്ഷി എംഎല്‍എമാരെ അടര്‍ത്തിയാണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ ബിജെപി വീണ്ടും അധികാരം പിടിച്ചെടുത്തത്. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ മന്ത്രിസഭ വികസനം നടത്താന്‍ ബിജെപി തയ്യാറായിട്ടില്ല. ഇതിനെതിരെ കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തി കഴിഞ്ഞു.

<strong>കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്!! പ്രതിപക്ഷ നേതൃ പദവിക്ക് ചരടവ് വലിച്ച് ഡികെ,വിട്ടുകൊടുക്കാതെ സിദ്ധരാമയ്യ</strong>കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്!! പ്രതിപക്ഷ നേതൃ പദവിക്ക് ചരടവ് വലിച്ച് ഡികെ,വിട്ടുകൊടുക്കാതെ സിദ്ധരാമയ്യ

മന്ത്രിസഭ വികസനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി യെഡ്ഡി ദില്ലിയിലേക്ക് ഉടന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിമതരുടെ കാര്യത്തില്‍ തിരുമാനമാകാതെ എന്ത് ചെയ്യണമെന്ന നിശ്ചമയമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം എന്ന് ബിജെപി നേതാക്കള്‍ തന്നെ അടക്കം പറയുന്നു. അതിനിടെ മന്ത്രി മോഹവുമായി നേതാക്കള്‍ മുന്നോട്ട് വന്നതോടെ ഇരിപ്പുറക്കാനാവാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി യെഡിയൂരപ്പ. വിശദാംശങ്ങളിലേക്ക്

 വിമതര്‍ തലവേദന

വിമതര്‍ തലവേദന

സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഇതുവരെ മന്ത്രിസഭ വികസിപ്പിക്കാത്തതില്‍ ഭരണപക്ഷത്ത് നിന്നുള്ള നേതാക്കള്‍ തന്നെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.മുഖ്യമന്ത്രിയടക്കം 34 അംഗ മന്ത്രിസഭയാണ് നിലവില്‍ വരേണ്ടത്. ബിജെപിയില്‍ നിന്ന് മാത്രം മൂന്നില്‍ കൂടുതല്‍ തവണ എംഎല്‍എമാരായവരുടെ അംഗം 56 ആണ്. എന്നാല്‍ മന്ത്രിസഭ രൂപീകരണം വൈകുന്നതിന് കാരണം മുംബൈയില്‍ തുടരുന്ന വിമതരാണെന്നാണ് റിപ്പോര്‍ട്ട്.

 നാലോ അഞ്ചോ പേരെ ഉള്‍പ്പെടുത്തണം

നാലോ അഞ്ചോ പേരെ ഉള്‍പ്പെടുത്തണം

കഴിഞ്ഞ ദിവസം മന്ത്രി മോഹവുമായി ബിജെപി നേതാക്കള്‍ യെഡ്ഡിയെ സമീപിച്ചതും യെഡ്ഡിയുടെ പ്രതികരണവുമാണ് ബിജെപിയിലെ ആശയക്കുഴപ്പം പരസ്യമാക്കിയത്. യെഡിയൂരപ്പ ഉള്‍പ്പെടുന്ന ലിംഗായത്ത് വിഭാഗത്തിന്‍റെ ഉപവിഭാഗമായ പഞ്ചംശാലി നേതാക്കള്‍ കഴിഞ്ഞ ദിവസം യെദ്യൂരപ്പയെ സന്ദര്‍ശിച്ചിരുന്നു. സമുദായത്തില്‍ നിന്ന് കുറഞ്ഞത് നാല് എംഎല്‍എമാരെയെങ്കിലും മന്ത്രിമാരാക്കണം എന്നാണ് വിഭാഗത്തിന്‍റെ ആവശ്യം.

 വിഷം കുടിക്കണോ?

വിഷം കുടിക്കണോ?

എന്നാല്‍ നേതാക്കളുടെ ആവശ്യത്തോട് യെഡിയൂരപ്പ പൊട്ടിത്തെറിച്ചെന്ന് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരേയും ഉള്‍പ്പെടുത്തണമെങ്കില്‍ വിമത എംഎല്‍എമാര്‍ എന്ത് ചെയ്യണം എന്നായിരുന്നു യെഡ്ഡിയുടെ പ്രതികരണം. രാജിവെച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ വിഷം കഴിക്കണോയെന്നും യെഡ്ഡി ചോദിച്ചു. വിമത എംഎല്‍എമാരുടെ രാജിക്ക് പിന്നില്‍ ബിജെപിയാണെന്നുള്ള ആദ്യ പരോക്ഷ തുറന്ന് പറച്ചില്‍ കൂടിയാണിത്. യെഡിയൂരപ്പയുടെ പ്രതികരണത്തിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു.

 10 പേരെ ഉള്‍പ്പെടുത്തും

10 പേരെ ഉള്‍പ്പെടുത്തും

രാജിവെച്ച വിമത എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യരാക്കിയിരുന്നു. അയോഗ്യതാ നടപടിയിലെ നിയമത്തിന്‍റെ നൂലാമലാകളില്‍ വ്യക്തത വരാനാണ് ബിജെപി കാത്തിരിക്കുന്നതെന്നാണ് വിവരം. അതേസമയം വിമതരുമായി ബിജെപി ചര്‍ച്ച നടത്തുകയാണെന്ന് ബിജെപി വക്താവ് എന്‍ രവി കുമാര്‍ പറഞ്ഞു. വിമതരോട് ബിജെപിക്ക് കടപ്പാടുണ്ട്. രാജിവെച്ച് 17 പേരില്‍ 10 പേരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രവികുമാര്‍ പറഞ്ഞു.

 ബിജെപി നേതൃത്വം ചര്‍ച്ച നടത്തും

ബിജെപി നേതൃത്വം ചര്‍ച്ച നടത്തും

വിമതരെ ഉള്‍പ്പെടാതെ ബിജെപി സര്‍ക്കാരിന് നിലനില്‍ക്കാന്‍ ആവില്ല.അയോഗ്യാരക്കിയ സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ നിലപാടിനായി കാത്ത് നില്‍ക്കുകയാണെന്നും രവി കുമാര്‍ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ നിന്നും ഇടപെടലിനായി നാലോ അഞ്ചോ ദിവസം കൂടി ബിജെപി കാത്തിരിക്കും. അതിന് ശേഷം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തുമെന്നും രവികുമാര്‍ പറഞ്ഞു.

 ക്രിമിനില്‍ പശ്ചാത്തലം

ക്രിമിനില്‍ പശ്ചാത്തലം

അതിനിടെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ബിജെപിയുടെ തിരുമാനത്തിനെതിരെ സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി. മുതിര്‍ന്ന എമഎല്‍എയായ മുനിരത്ന ഉള്‍പ്പെടയുള്ളവരാണ് സംസ്ഥാന നേതൃത്വത്തെ ചോദ്യം ചെയ്യുന്നത്. വിമത നേതാക്കളായ ഭൈരതി ഭസവരാജ്, റോഷന്‍ ബെയ്ഗ് എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2000 കോടിയുടെ ഐഎംഎ പോണ്‍സി അഴിമതിയില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ നേതാവാണ് റോഷന്‍ ബെയ്ഗ്.

 പ്രതീക്ഷ വിടാതെ ബിജെപി

പ്രതീക്ഷ വിടാതെ ബിജെപി

വിമതരില്‍ 12 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ബിജെപിയുടെ പ്രതിനിധ്യം 21 പേരില്‍ ഒതുങ്ങിയേക്കും. ഇത് പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പിനാകും വഴിവെക്കുക. ഇതോടെ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കളംമാറ്റിചവിട്ടിയ വിമതരില്‍ ചിലര്‍ക്കെങ്കിലും നിരാശരാകേണ്ടി വരും. മറ്റ് മുതിര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി ഇവരെ അനുനയിപ്പിക്കാനാവുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.

 പ്രതിപക്ഷം രംഗത്ത്

പ്രതിപക്ഷം രംഗത്ത്

അതേസമയം വിമതരെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന ഘടകത്തില്‍ ഭിന്നതയില്ലെന്ന് രവികുമാര്‍ പറഞ്ഞു. വ്യക്തമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമാകും മന്ത്രിസഭ വിപുലീകരണം സംബന്ധിച്ച് അന്തിമ തിരുമാനം കൈക്കൊള്ളുകയെന്നും രവികുമാര്‍ പറഞ്ഞു. അതിനിടെ മന്ത്രിസഭാ രൂപീകരണം വൈകുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

 സമയം പാഴാക്കുന്നു

സമയം പാഴാക്കുന്നു

ആര്‍​എസ്എസും ബിജെപിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ എന്ത് പിഴച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ചോദിച്ചു. മന്ത്രിമാര്‍ക്കും നാടിന്‍റെ വികസനത്തിനും വേണ്ടി ജനങ്ങള്‍ ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നും കുമാരസ്വാമി ചോദിച്ചു. വരള്‍ച്ച പോലുള്ള രൂക്ഷമായ പ്രശ്നങ്ങള്‍ സംസ്ഥാനം നേരിടുമ്പോള്‍ മുഖ്യമന്ത്രി യെദ്യൂരപ്പ സമയം പാഴാക്കുകയാണെന്ന് ജെഡിഎസും പ്രതികരിച്ചു.

<strong>ഗാന്ധി കുടുംബാധിപത്യത്തെ തഴഞ്ഞ് ഹരിയാന; തിരഞ്ഞെടുപ്പ് പോസ്റ്ററിലും ഗാന്ധി കുടുംബമില്ല</strong>ഗാന്ധി കുടുംബാധിപത്യത്തെ തഴഞ്ഞ് ഹരിയാന; തിരഞ്ഞെടുപ്പ് പോസ്റ്ററിലും ഗാന്ധി കുടുംബമില്ല

English summary
Are they supposed to drink poison? asks Yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X