കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതെന്താ പിസ ഡെലിവറിയോ?' മൂന്ന് ദിവസം, മൂന്ന് ബില്ലുകള്‍... പൊട്ടിത്തെറിച്ച് ഡെറിക് ഒബ്രീന്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷം ഉണ്ടെങ്കിലും നിലവില്‍ എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ല. അതുകൊണ്ട് തന്നെ ബിജെപിയുടെ അജണ്ടകള്‍ എല്ലാം നിയമം ആക്കാനും എളുപ്പമല്ല. പക്ഷേ, മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കിയത് പ്രതിപക്ഷത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ദീദി കെ ബോലോയുമായി തൃണമൂല്‍.... ബിജെപിയെ ഓടിക്കാന്‍ മമതയുടെ വേറെ ലെവല്‍ പോരാട്ടം!!ദീദി കെ ബോലോയുമായി തൃണമൂല്‍.... ബിജെപിയെ ഓടിക്കാന്‍ മമതയുടെ വേറെ ലെവല്‍ പോരാട്ടം!!

മുത്തലാഖ് ബില്‍ മാത്രമല്ല പ്രശ്‌നം. ഇത്തവണ സഭാസമ്മേളനം തുടങ്ങിയതിന് ശേഷം തുടരെ തുടരെ ബില്ലുകള്‍ പാസാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രതിപക്ഷത്തിന് അമര്‍ഷമുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്.

Derek Obrien

കോണ്‍ഗ്രസ് നിശബ്ദമാണെങ്കിലും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ അങ്ങനെ വാമൂടിക്കെട്ടി ഇരിക്കില്ല എന്ന സൂചനയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ നല്‍കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക് ഒബ്രീന്‍ ആണ് കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ബില്ലുകള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടത് പാര്‍ലമെന്റ് ആണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത് അങ്ങനെ ഒരു സൂക്ഷ്മപരിശോധന ഇല്ലെന്നതാണ്. നമ്മള്‍ നിയം പാസാക്കുകയാണോ അതോ പിസ ഡെലിവറി ചെയ്യുകയാണോ എന്നായിരുന്നു ഡെറിക് ഒബ്രീന്റെ ചോദ്യം. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

14-ാം ലോക്‌സഭ 60 ശതമാനം ബില്ലുകളാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയത്. 15-ാം ലോക്‌സഭ 71 ശതമാനം ബില്ലുകളും ഇത്തരത്തില്‍ സൂക്ഷ്മമായി പരിശോധിച്ചു. എന്നാല്‍ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഇത് 26 ശതമാനം ആയി കുറഞ്ഞു. ഇപ്പോള്‍ 17-ാം ലോക്‌സഭയില്‍ ഇത് വെറും അഞ്ച് ശതമാനമായി കുറഞ്ഞു എന്നാണ് ഡെറിക്കിന്റെ ആരോപണം. 18 ബില്ലുകള്‍ പാസാക്കിയപ്പോള്‍ വെറും ഒന്ന് മാത്രമാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത് എന്നും ഡെറിക് വ്യക്തമാക്കുന്നു.

ബില്ലുകള്‍ ഇത്തരത്തില്‍ പാസാക്കി എടുക്കുന്നത് പാര്‍ലമെന്റിനെ അവഹേളിക്കുന്നതാണെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും ഒബ്രീന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

English summary
'Are we delivering Pizzas of passing legislation'- Derek O'Brien on hurried passing of Bills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X