Get Updates
Get notified of breaking news, exclusive insights, and must-see stories!

സെവാഗ് ദില്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?

ദില്ലി: ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ കഴിയാതെ പുറത്തായ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സെവാഗ് ആസന്നമായ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചില മുംബൈ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസും ബിജെപിയും സേവാഗിന്റെ സമ്മതത്തിനായി പിറകെ നടക്കുകയാണെന്ന് പറയുന്നു.

നഗരസഭാ തെരഞ്ഞെടുപ്പില്‍ സെവാഗിന്റെ സഹോദരി നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയായി ദക്ഷിണ ഡല്‍ഹിയിലെ ദക്ഷിണ്‍പുരിയില്‍ നിന്നും മത്സരിച്ചിരുന്നു. അതിനാല്‍ സഹോദരിയുടെ പാത പിന്തുടര്‍ന്ന് സെവാഗ് തങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ ഒരു സീറ്റ് ഉറപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടല്‍. മാത്രമല്ല, കാലങ്ങളായി സേവാഗിന്റെ കുടുംബം കോണ്‍ഗ്രസ് ചായ്‌വുള്ളവരാണെന്നും നേതാക്കള്‍ പറയുന്നു.

virendra-sehwag

എന്നാല്‍, ബിജെപിയും വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. സെവാഗിനെ മത്സരിപ്പിക്കുക മാത്രമല്ല, ജയിച്ചുവന്നാല്‍ മന്ത്രിസ്ഥാനംപോലും നല്‍കാമെന്ന വാഗ്ദാനവുമായാണ് ചില നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയില്‍ സെവാഗിനെ നിര്‍ത്തി സീറ്റു സ്വന്തമാക്കുകയാണ് അവരുടെ ഉദ്ദേശമെന്ന് വ്യക്തം.

സമൂഹവുമായി നന്നായി ഇടപെടുന്ന വ്യക്തിയാണ് സേവാഗ്. അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ സീറ്റ് നല്‍കുന്നതിന് വിഷമമില്ലെന്ന് ആപ്പും സൂചിപ്പിക്കുന്നു. എന്തായാലും, ഇന്ത്യന്‍ ദേശീയ ടീമിലേക്ക് ഒരു മടങ്ങിവരവ് അസാധ്യമായതോടെ രാഷ്ട്രീയത്തില്‍ ഒരു ഇന്നിങ്‌സ് തുറക്കാന്‍ ധൈര്യം കാണിക്കുമോ എന്ന് സേവാഗ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+