കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരി ബാഗുകള്‍ക്ക് നിങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കുന്നുണ്ടോ? നിയമവിരുദ്ധം... ഉപഭോക്തൃ കോടതിയെ സമീപിച്ചാല്‍ കാര്യമുണ്ട്!

Google Oneindia Malayalam News

ദില്ലി: ക്യാരി ബാഗുകള്‍ക്ക് പൈസ ഈടാക്കുന്ന ഷോപ്പിഗ് മാളുകളും ചെറുകിട കച്ചവടക്കാരും ഉപഭോക്താക്കള്‍ക്ക് 10,000 രൂപയോ 15000 രൂപയോ പിഴ ഈടാക്കാമെന്ന് വിദഗ്ധര്‍. ഗുവാഹത്തി പ്ലസിന്റെ വാര്‍ത്ത പ്രകാരം നഗരങ്ങളിലെ വന്‍കിട ഷോപ്പിംഗ് മാളുകളിലും റീട്ടെയില്‍ ഷോപ്പുകളിലും ഓരോ ക്യാരി ബാഗിന് 5 രൂപ മുതല്‍ 20 രൂപ വരെ ഈടാക്കുന്നുണ്ട്. ഇങ്ങനെ പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഗുവാഹത്തി ഹൈക്കോടതിയിലെയും ഉപഭോക്തൃ കോടതിയിലെയും അഭിഭാഷകനായ മന്‍ജിത്ത് കുമാര്‍ ദാസ് പറയുന്നു.

<strong>പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭയക്കെതിരെ സതീശന്‍ പാച്ചേനി, പരാതി നല്‍കി!! </strong>പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭയക്കെതിരെ സതീശന്‍ പാച്ചേനി, പരാതി നല്‍കി!!

'ഷോപ്പിംഗ് മാളുകളില്‍ പേപ്പര്‍, പ്ലാസ്റ്റിക്, ഏതു തരത്തിലുള്ള ബാഗുകള്‍ക്കും പണം ഈടാക്കുന്നത് 2018 മാര്‍ച്ച് മുതല്‍ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയതാണ്. ഒരു അപേക്ഷ സമര്‍പ്പിച്ചുകൊണ്ട് ഉപഭോക്തൃ പരിഹാര ഫോറത്തിന് മുമ്പായി കേസ് ഫയല്‍ ചെയ്യാം. ഫോറത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നോട്ടീസ് പുറപ്പെടുവിക്കും. 'ഓരോ ജില്ലയിലും സ്ഥിതി ചെയ്യുന്ന ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം. പരാതിക്കാരന്‍ തന്റെ ബില്ലിനൊപ്പം ഒരു അപേക്ഷ സമര്‍പ്പിക്കണം. ഉപഭോക്താവിന് കടയുടമകളില്‍ നിന്നുണ്ടായ നിര്‍ബന്ധത്തിനും നഷ്ടപരിഹാരം ആവശ്യപ്പെടാം. മാത്രമല്ല ഈ പരാതികള്‍ ഓണ്‍ലൈനിലും സമര്‍പ്പിക്കാം.

Bag

ഇക്കഴിഞ്ഞ ജനുവരിയില്‍ ചണ്ഡീഗഢിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഒരു മുന്‍കിട കമ്പനിക്ക് 13,000 രൂപ പിഴ ചുമത്തിയിരുന്നു. ക്യാരി ബാഗിന് 5 രൂപ ഈടാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ക്യാരി ബാഗിന് തുക ഈടാക്കുന്നത് വ്യാപാര സമ്പ്രദായത്തിന് നിരക്കാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ക്യാരി ബാഗുകള്‍ നല്‍കാനും പരാതിക്കാരന് 5 രൂപ തിരികെ നല്‍കാനും ലൈഫ് സ്റ്റൈല്‍ സ്റ്റോറിനോട് കോടതി നിര്‍ദ്ദേശിച്ചു.

ചണ്ഡീഗഢ് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് രാജ്യത്തുടനീളം ബാധകമാണെന്ന് ഉപഭോക്തൃ ക്ഷേമ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 'മധുര ജില്ല കണ്‍സ്യൂമര്‍ ഫോറവും ഈയിടെ സമാനമായ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഉപഭോക്തൃ സംരക്ഷണ കോടതിയെ ബന്ധപ്പെടാന്‍ ഏത് സമയത്തും സഹായിക്കാനായി ഉപഭോക്തൃ സംരക്ഷണ കൗണ്‍സില്‍ 93451-01216 എന്ന നമ്പറും ഏര്‍പ്പെടുത്തി.

മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ സഞ്ചികള്‍, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ബാഗുകള്‍ക്ക് ഷോപ്പിംഗ് മാളുകള്‍ അധിക തുക ഈടാക്കുന്നുണ്ട്. ഓരോ ബാഗിനും 5 മുതല്‍ 20 രൂപവരെയാണ് വില. എന്നിരുന്നാലും, ബാഗുകള്‍ കൊണ്ടുപോകാതെ ഉപഭോക്താക്കള്‍ക്ക് വേറെ വഴിയില്ല. ഉപഭോക്തൃ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെ ഷോപ്പിംഗ് മാളുകള്‍ പാഠം പഠിക്കുന്നില്ലെന്നതാണ് വസ്തുത.

English summary
Are you being charged for carry bags? This is illegal, and can reach the consumer court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X