കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ പാകിസ്താന്‍കാരാണോ?; ബെംഗളൂരുവില്‍ മലയാളി യുവാക്കള്‍ക്ക് പോലീസ് മര്‍ദ്ദനം

Google Oneindia Malayalam News

ബെംഗളൂരു: അര്‍ധരാത്രിയില്‍ ചായകുടിക്കാന്‍ പുറത്തിറങ്ങിയ മലയാളി യുവാക്കള്‍ക്ക് നേരെ പോലീസിന്‍റെ അതിക്രമം. കണ്ണൂര്‍ സ്വദേശിയായ യുവാവിനേയും സഹോദരനേയും സുഹൃത്തിനേയുമാണ് പോലീസ് മര്‍ദ്ദിച്ചത്. ഈസ്റ്റ് ബെംഗളൂരുവില്‍ തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം.

രാത്രി ഒരു മണിയോടെയായിരുന്നു ഫ്ളാറ്റിന് സമീപത്തുള്ള കടയിലേക്ക് ഇവര്‍ ചായ കുടിക്കാന്‍ ഇറങ്ങിയത്. എന്തിനാണ് രാത്രി പുറത്തിറങ്ങിയതെന്ന് ചോദിച്ച് രാത്രി പട്രോളിങ്ങിനിറങ്ങിയ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പോലീസ് മൂവരുടേയും ഐഡി കാര്‍ഡും പേരുവിവരങ്ങളും ചോദിച്ചു. തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോള്‍ ഇവര്‍ മുസ്ലീമാണെന്ന് വ്യക്തമായതോടെ നിങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളവരാണോയെന്ന് പോലീസ് ചോദിക്കുകയായിരുന്നു. സമീപകാലത്ത് തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

malayali-

ഇതിനിടയില്‍ യുവാക്കളോട് ഫോണ്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. യുവാക്കളില്‍ ഒരാള്‍ ഫോണ്‍ കാണിച്ചതോടെ അത് പിടിച്ചുവാങ്ങാനും പോലീസ് ശ്രമം നടത്തി. ഇതോടെ ഫോണ്‍ പരിശോധിക്കാന്‍ വാറണ്ട് ഉണ്ടോയെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. ഇതോടെ വാറണ്ട് വേണമെങ്കില്‍ സ്റ്റേഷനില്‍ വരണമെന്നായിരുന്നു പോലീസിന്‍റെ മറുപടിയെന്നും യുവാക്കള്‍ പറഞ്ഞു. ഈ സമയങ്ങളിലെല്ലാം നിങ്ങള്‍ പാകിസ്താനില്‍ നിന്നാണോയെന്ന് പോലീസ് ആക്രോശിച്ചുകൊണ്ടേയിരുന്നുവെന്നും യുവാക്കള്‍ പറഞ്ഞു. യുവാക്കള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീഡിയോ ചിത്രീകരിക്കുന്നതില്‍ നിന്ന് യുവാക്കളെ തടയാന്‍ പോലീസ് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

അതിനിടെ കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തി യുവാക്കളെ സ്റ്റോഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ വെച്ച് പോലീസ് ലാത്തി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതായും യുവാക്കള്‍ ആരോപിച്ചു. പുലര്‍ച്ചെ 3.30 ഓടെ യുവാക്കളില്‍ ഒരാളുടെ പിതാവ് വന്ന ശേഷമാണ് ഇവരെ വിടാന്‍ പോലീസ് തയ്യാറായത്.യുവാക്കള്‍ക്ക് കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സ്റ്റേഷന്‍ വിടും മുന്‍പ് ഇനി രാത്രിയില്‍ ഇറങ്ങി നടക്കില്ലെന്നും നടന്നാല്‍ പോലീസിന് എന്ത് നടപടിയും സ്വീകരിക്കാമെന്നും ഒപ്പിട്ട് വാങ്ങിയതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്ന പേരില്‍ 500 രൂപ പിഴയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയിട്ടുണ്ട്. കന്നഡയില്‍ എഴുതിയ മറ്റൊരു രേഖയിലും ഒപ്പിടാന്‍ ആവശ്യപ്പെട്ടതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ഫ്ളാറ്റില്‍ നിന്നും ഒഴിപ്പിക്കുമെന്നും ഇന്‍റേണ്‍ഷിപ്പ് തടസ്സപ്പെടുത്തുമെന്നും പോലീസ് ഭീഷണിപ്പെടുത്തായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അതേസമയം സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ ഡിസിപി അന്വേഷണത്തിന് ഉത്തരവിട്ടു.

English summary
Are you from Pakistan? cops thrash 3 Malayali youths in Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X