കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തരീക്ഷ മലിനീകരണം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി വിമർശം, നാണമില്ലേയെന്ന് കോടതി!!

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ അന്തരീക്ഷ മലിനീകരണം വർധിച്ച സംഭവത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് ഹരിയാണയിലേയും പഞ്ചാബിലേയും നെൽവയലുകൾ തീയിട്ട് നശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ വിമർശനം. ജനങ്ങൾ ഏറെക്കാലം വീടിനുള്ളിൽപ്പോലും സുരക്ഷിതരല്ല. ഇക്കാര്യത്തിൽ സർക്കാരുകൾക്ക് നാണമില്ലേയെന്നും സുപ്രീംകോടതി ചോദിക്കുന്നു. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു. ജനങ്ങൾക്ക് വീട്ടിൽ പോലും സുരക്ഷിതമായ ഇടം കണ്ടെത്താൻ കഴിയുന്നില്ലെന്നും സുപ്രീം കോടതി ചോദിക്കുന്നു.

3 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കല്‍: യുവതിയെ തിരഞ്ഞ് പോലീസ് വീട്ടില്‍, ബന്ധുക്കള്‍ക്ക് ഞെട്ടല്‍3 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കല്‍: യുവതിയെ തിരഞ്ഞ് പോലീസ് വീട്ടില്‍, ബന്ധുക്കള്‍ക്ക് ഞെട്ടല്‍

അന്തരീക്ഷ മലിനീകരണത്തെ പ്രതിരോധിക്കുന്നതിൽ സർക്കാർ നടപടികൾ സ്വീകരിക്കാത്തതിലുള്ള അമർഷവും കോടതി പ്രകടിപ്പിക്കുന്നു. ഇത് കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെയും മരണത്തിന്റെയും വിഷയമാണ്. സർക്കാരാണ് ഇതിനുത്തരവാദികൾ. മലിനീകരണം തടയുന്നതിന് നെൽവയലുകൾ തീയിട്ട് നശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ജനാധിപത്യ സർക്കാരുകളിൽ നിന്ന് ഞങ്ങൾ കൂടുതൽ പ്രതീക്ഷിച്ചിരുന്നുവെന്നും സുപ്രീം കോടതി കൂട്ടിച്ചേർക്കുന്നു.

supreme-court2-1

കൃഷിക്ക് ശേഷം വയലിലെ മാലിന്യങ്ങൾ കത്തിക്കുന്നത് കൂട്ടായ പാപമാണെന്നും ഇത് വർഷം തോറും സംഭവിക്കുന്നുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിക്കുന്നു. എല്ലാ വർഷവും നാം ഒരേ സാഹചര്യം നേരിടുന്നു. പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച രൂപരേഖ ഏഴ് ദിവസത്തിനകം തയ്യാറാക്കണമെന്നും സുപ്രീംകോടതി നിർദേശിക്കുന്നു. എന്തുകൊണ്ടാണ് സർക്കാർ കർഷകരി നിന്ന് വൈക്കോലുൾപ്പെടെയുള്ള വസ്തുുക്കൾ ശേഖരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിക്കുന്നു. എന്തുകൊണ്ട് കർഷകരുടെ നടപടി തടയാത്തതിനെയും കോടതി ചോദ്യം ചെയ്യുന്നു. സർക്കാർ ക്ഷേമ സർക്കാർ എന്ന സങ്കൽപ്പത്തെക്കുറിച്ചും പാവപ്പെട്ട ജനങ്ങളെക്കുറിച്ചും സർക്കാർ മറന്നുകഴിഞ്ഞിട്ട്. ഇത് തികച്ചും ദൌർഭാഗ്യകരമാണെന്നും കോടതി വ്യക്തമാക്കി.

നെൽവയലുകളിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഫണ്ട് സർക്കാരിനില്ലെന്നാണ് വിഷയത്തെക്കുറിച്ച് പ്രതികരിച്ച പഞ്ചാബ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയത്. പഞ്ചാബിന് ഇത് താങ്ങാനാവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ഇക്കാര്യം ഏറ്റെടുത്ത് നടപ്പിലാക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഫണ്ട് ചെലവഴിക്കാൻ കഴിയില്ലെങ്കിൽ കസേര ഒഴിഞ്ഞു നൽകേണ്ടിവരും.

നിങ്ങൾക്ക് നിങ്ങളുടെ മുൻഗണനകളെക്കുറിച്ച് അറിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. സർക്കാർ ഫണ്ടിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഫണ്ട് ലഭ്യമാക്കാമെന്നും കോടതി വ്യക്തമാക്കി. കൃഷിക്ക് ശേഷമുള്ള വയലിലെ മാലിന്യം കത്തിക്കുന്ന സംഭവത്തിൽ കർഷകർക്ക് സൌകര്യങ്ങൾ ഒരുക്കാതെ ശിക്ഷിക്കാനാവില്ല. മറിച്ച് പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് നിലവിലുള്ള ചട്ടങ്ങൾ തന്നെയാണ് ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നത്.

English summary
Aren't you ashamed sitting in ivory towers letting people die: criticises SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X