ഗോധ്ര കലാപത്തിന് ശേഷം മോദിയെ വിമര്‍ശിച്ചിരുന്നു, അത് മാറിയത് ഇങ്ങനെ; ആരിഫ് മുഹമ്മദ് ഖാന്
ന്യൂഡല്‍ഹി: 2002 ലെ ഗോധ്ര കലാപത്തിന് ശേഷം, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വിമര്‍ശിച്ചിരുന്നുവെന്ന് ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എന്നാല്‍ ഗുജറാത്ത് സന്ദര്‍ശിക്കുകയും അവിടത്തെ ആളുകളുമായി ഇടപഴകിയതിനുശേഷംഅഭിപ്രായം മാറിയെന്ന് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ഗോധ്ര സംഭവത്തിനുശേഷം ഗുജറാത്തില്‍ നാല് മാസം ചെലവഴിച്ചില്ലായിരുന്നെങ്കില്‍ മോദിയോടുള്ള തന്റെ കാഴ്ചപ്പാട് മാറുമായിരുന്നില്ല.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അലോക് മേത്ത എഴുതിയ 'റെവല്യൂഷണറി രാജ്: നരേന്ദ്ര മോദിയുടെ 25 വര്‍ഷങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2002ല്‍, ഗോധ്ര ദുരന്തം മൂലമുണ്ടായ അസ്വസ്ഥതകള്‍ക്ക് ശേഷം, ഞാന്‍ മോദിയുടെ വിമര്‍ശകനായിരുന്നു. ഗുജറാത്തില്‍ നാല് മാസത്തില്‍ കൂടുതല്‍ ചെലവഴിച്ചില്ലായിരുന്നെങ്കില്‍, ആ അസ്വസ്ഥതകള്‍ക്ക് ശേഷം, വിവിധ സമുദായങ്ങളില്‍പ്പെട്ട ആളുകളുമായി ഞാന്‍ ഇടപഴകിയില്ലായിരുന്നെങ്കില്‍, ഒരുപക്ഷേ ഇതേ മാനസികാവസ്ഥ തുടരുമായിരുന്നു ,' അദ്ദേഹം പറഞ്ഞു.

മോദിയെ 'അന്യായമായി അധിക്ഷേപിക്കുകയായിരുന്നു' എന്ന് താന്‍ അന്ന് മനസിലാക്കി എന്നും അദ്ദേഹം അവകാശപ്പെട്ടു. 'അന്യായമായി അധിക്ഷേപിക്കപ്പെടുന്ന ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. പിന്നീട് നാല് മാസങ്ങള്‍ക്ക് ശേഷം, ഈ സാഹചര്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പൂര്‍ണ്ണമായും മാറി. ഞാന്‍ മറ്റുള്ളവരുമായി എന്റെ കാഴ്ചപ്പാടുകള്‍ പങ്കിടാന്‍ തുടങ്ങി. അദ്ദേഹം നിസ്സംശയമായും ദൃഢനിശ്ചയമുള്ള ആളാണ്,' ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
അവിശ്രമം തന്റെ ജോലി ചെയ്യുന്ന ആളാണ് മോദി എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആമുഖ കുറിപ്പുള്ള ഈ പുസ്തകം, ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയിലേക്കുള്ള കഴിഞ്ഞ 25 വര്‍ഷത്തെ മോദിയുടെ യാത്രയെ വിശദീകരിക്കുന്നു. മുത്തലാഖിനെ കുറ്റകരമാക്കുന്ന 2019 ലെ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമത്തിന് പ്രധാനമന്ത്രിയെ ആരിഫ് മുഹമ്മദ് ഖാന് പ്രശംസിച്ചു.
'50 വര്‍ഷത്തിനുശേഷം, ഈ രാജ്യത്ത് മാത്രമല്ല, മറ്റെല്ലായിടത്തും ആളുകള്‍ നരേന്ദ്ര മോദി എത്ര അത്ഭുതകരവും മികച്ചതുമായ പ്രവൃത്തിയാണ് ചെയ്തതെന്ന് തിരിച്ചറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, എനിക്ക് ആത്മവിശ്വാസമുണ്ട്. കാരണം ലോകത്തിലെ മറ്റെല്ലായിടത്തും, ട്രിപ്പിള്‍ തലാഖ് നിയമാനുസൃതമായി കണക്കാക്കപ്പെടുന്നില്ല. ഇന്ത്യയില്‍, 2019 ല്‍ ആദ്യമായി ഇത് ചെയ്തു,' അദ്ദേഹം പറഞ്ഞു.
പ്രകാശന ചടങ്ങില്‍ കേന്ദ്ര എണ്ണ, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി, രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവംശ് നാരായണ്‍ സിംഗ്, 15-ാം ധനകാര്യ കമ്മീഷന് ചെയര്മാന് എന്‍ കെ സിംഗ്, മുന്‍ മന്ത്രി കെ ജെ അല്‍ഫോണ്‍സ് എന്നിവര്‍ പങ്കെടുത്തു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications