അന്ധവിശ്വാസം: 38 ദിവസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുത്തച്ഛൻ മുക്കിക്കൊന്നു
ചെന്നൈ: അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. ചിത്തിര മാസത്തിൽ ജനിച്ച കുട്ടി കുടുംബത്തിന് ദോഷമാണെന്ന അന്ധവിശ്വാസം കാരണമാണ് മുത്തച്ഛൻ വീരമുത്തു ( 58 ) കൊലപാതകം ചെയ്തത്. ജ്യോതിഷിയുടെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്നാണ് ഇയാളുടെ മൊഴി.
മൂന്ന് ദിവസം മുൻപാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മുത്തച്ഛനും കുടുംബവും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.

പോലീസ് അന്വേഷണത്തിൽ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കിക്കൊന്നതായി വ്യക്തമായി. ജ്യോതിഷക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ ജ്യോതിഷി അറസ്റ്റിലായിട്ടില്ല. കുടുംബത്തിലെ മറ്റാർക്കും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications