സ്‌റ്റേഡിയത്തിലെ അക്രമം; ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വിമര്‍ശിച്ച് അര്‍ജുന രണതുംഗ
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വിമര്‍ശിച്ച് അര്‍ജുന രണതുംഗ
കൊളംബൊ: ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിനിടെ പല്ലക്കീല്‍ സ്റ്റേഡിയത്തില്‍ മോശമായി പെരുമാറിയ ശ്രീലങ്കന്‍ ആരാധകരെ മുന്‍താരം അര്‍ജുന രണതുംഗ വിമര്‍ശിച്ചു. ഇന്ത്യന്‍ ആരാധകരുമായി താരതമ്യം ചെയ്തായിരുന്നു വിമര്‍ശനം. സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകരെപോലെ പെരുമാറരുതെന്ന് രണതുംഗ ആരാധകരോട് പറഞ്ഞു.
ശ്രീലങ്കന്‍ ടീം തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ ആരാധകര്‍ ബോട്ടിലുകളും മറ്റും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് കളി തടസ്സപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു 1996ല്‍ ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റന്‍. 1996ല്‍ ഇന്ത്യ ശ്രീലങ്ക സെമി മത്സരത്തിനിടെ ഇന്ത്യന്‍ കാണികള്‍ ഈഡന്‍ ഗാര്‍ഡനില്‍ കളി തടസ്സപ്പെടുത്തിയത് രണതുംഗെ ഓര്‍മ്മിപ്പിച്ചു.

ശ്രീലങ്കന്‍ കാണികള്‍ ഇന്ത്യന്‍ കാണികളെപ്പോലെ പെരുമാറരുത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാത്തതാണ്. ശ്രീലങ്കക്കാര്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. അതുകൊണ്ടുതന്നെ ടീം തോല്‍ക്കുന്നത് അവരെ വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, കാണികളുടെ പെരുമാറ്റം ക്രിക്കറ്റ് താരങ്ങളെ മാനസികമായി വിഷാദത്തിലാക്കുന്നതാണെന്നും രണതുംഗ പറഞ്ഞു. നേരത്തെ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ 2011ല്‍ നടന്ന ലോകകപ്പ് ഫൈനലിനെക്കുറിച്ച് അന്വേഷിക്കണമെന്ന് രണതുംഗ ആവശ്യപ്പെട്ടിരുന്നു. ടീം ഒത്തുകളിച്ചതായാണ് രണതുംഗയുടെ ആരോപണം.












Click it and Unblock the Notifications