കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനങ്ങളുടെ ഫ്ളൈ പാസ്റ്റും ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടിയും; കൊവിഡ് മുന്നണി പോരാളികളെ ആദരിക്കാൻ സൈന്യം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡ് മുന്നണി പോരാളികളെ ആദരിക്കാൻ സൈന്യം. സൈനിക വിമാനങ്ങൾ ആകാശപ്പരേഡ് നടത്തിയും ആശുപത്രികൾക്ക് മുകളിൽ പൂക്കള്‍ വിതറിയും കപ്പുലകളില്‍ ലൈറ്റ് തെളിയിച്ചുമാണ് ആദരമർപ്പിക്കാൻ ഒരുങ്ങുന്നത്. സംയുക്ത സൈനിക മേധാവി (സിഡിഎസ്എഫ്) ബിപിന്‍ റാവത്തും കര-വ്യോമ-നാവിക സേനാ മേധാവികളും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മെയ് 3 ന് ജമ്മുകശ്മീർ മുതൽ തിരുവനന്തപുരം വരെയും ബംഗാൾ മുതൽ ഗുജറാത്തുവരെയുമായിരിക്കും ഫ്ലൈപാസ്റ്റ് നടത്തുക. ഹെലികോപ്റ്ററിൽ ആശുപത്രിക്ക് മുകളിൽ പൂക്കൾ വിതറും. തീരത്തുള്ള കപ്പലുകളിൽ ദീപം തെളിയിക്കുമെന്നും ബിപിൻ റാവത്ത് അറിയിച്ചു. രാജ്യത്തെ മിക്കവാറും എല്ലാ ജില്ലകളിലേയും കോവിഡ് ആശുപത്രികളില്‍ സൈന്യം മൗണ്ടന്‍ ബാന്‍ഡ് പ്രദര്‍ശനങ്ങള്‍ നടത്തും. പോലീസ് സേനയെ പിന്തുണച്ച് സായുധ സേന പോലീസ് സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും.ഞായറാഴ്ച വൈകുന്നേരം തീരപ്രദേശങ്ങളില്‍ യുദ്ധകപ്പലുകള്‍ വിന്യസിക്കുകയും. ലൈറ്റുകള്‍ തെളിയിക്കുകയും ചെയ്യുംമെന്നും അദ്ദേഹം പറഞ്ഞു.

 bipin-rawat-1570858964-1588341997.jpg -Properties

സായുധ സേനയെ പ്രതിനിധീകരിച്ച് എല്ലാ കോവിഡ് 19 പോരാളികള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു.ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, ഹോംഗാർഡ്സ്, ഡെലിവറി ബോയ്സ്, മാധ്യമപ്രവർത്തകർ,ശുചിത്വ തൊഴിലാളികൾ, ഗാർഡുകൾ എന്നിവരെയെല്ലാം അഭിനന്ദിക്കുകയാണ്. ഒത്തൊരുമിച്ച് പ്രവർത്തിച്ച് നമ്മൾ ഈ മഹാമാരിയെ കീഴ്പ്പെടുത്തും.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ചട്ടങ്ങൾക്കപ്പുറം പ്രവർത്തിക്കാനും സൈന്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായാണ് സൈനിക മേധാവികൾ സംയുക്തമായി പത്രസമ്മേളനം നടത്തുന്നത് .

English summary
armed forces to conduct fly past on sunday to salute covid front warriers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X