കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുധവുമായി എത്തിയവര്‍ താനെ കമ്പനിയില്‍ നിന്നും 11 കോടി രൂപ കവര്‍ന്നു

  • By Anwar Sadath
Google Oneindia Malayalam News

ബോംബെ: മഹാരാഷ്ട്രയിലെ താനെയില്‍ വന്‍ കവര്‍ച്ച. ആയുധവുമായി എത്തിയവര്‍ ഏകദേശം 10.8 കോടിയോളം രൂപ കവര്‍ന്നെന്ന് പോലീസ് റിപ്പോര്‍ട്ട് പറയുന്നു. പുലര്‍ച്ചയോടെ ഹിരാദിപ് സൊസൈറ്റിയിലെ ചെക്ക്‌മേറ്റ് പ്രൈവറ്റ് സര്‍വീസ് കമ്പനിയില്‍ കടന്നുകയറിയ അക്രമികള്‍ പണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

ആയുധധാരികള്‍ 8 പേരുണ്ടായിരുന്നതായി കവര്‍ച്ചാ സമയത്ത് കമ്പനിയില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. തോക്കും കത്തിയുമായിരുന്നു ഇവരുടെ കൈയ്യിലുണ്ടായിരുന്നത്. ആയുധം കാട്ടി ഭീഷണിപ്പെടുത്തി ഓഫീസ് പരിശോധിക്കുകയും പിന്നീട് പണവുമായി സ്ഥലം വിടുകയുമായിരുന്നു. മുഖം മറച്ചിരുന്ന അക്രമികള്‍ സിസിടിവി ക്യാമറയും കൊണ്ടുപോയി.

robbery

മോഷ്ടിച്ച വീടുകള്‍ കണ്ടെത്തി ഒരു കള്ളന്റെ മാപ്പപേക്ഷ,' ഞാനാണ് മോഷ്ടിച്ചത്, എന്നോട് ക്ഷമിക്കൂ'മോഷ്ടിച്ച വീടുകള്‍ കണ്ടെത്തി ഒരു കള്ളന്റെ മാപ്പപേക്ഷ,' ഞാനാണ് മോഷ്ടിച്ചത്, എന്നോട് ക്ഷമിക്കൂ'

പ്രമുഖ ജ്വല്ലറികളില്‍ നിന്നും ബിസിനസുകാരില്‍ നിന്നും കലക്ടു ചെയ്തിരുന്ന പണമാണിത്. പിറ്റേദിവസം ഇവ ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവെന്ന് കമ്പനി മാനേജര്‍ പറഞ്ഞു. ഓഫീസിനു പുറത്തുനിര്‍ത്തിയ വാനിലായിരുന്നു അക്രമികള്‍ ആദ്യം പരിശോധന നടത്തിയത്. പിന്നീടാണ് ഓഫീസിനുള്ളിലേക്ക് കടന്നുകയറിയത്.

കമ്പനിയില്‍ ഗാര്‍ഡുകളുണ്ടായിരുന്നെങ്കിലും ഇവരുടെ കൈയ്യിലുണ്ടായിരുന്ന തോക്കില്‍ വെടിയുണ്ട ലോഡ് ചെയ്തിട്ടില്ലായിരുന്നു. ഗാര്‍ഡുമാരുടെയും വാന്‍ ഡ്രൈവറുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വാഗ്ലെ വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ മലേക്കര്‍ അറിയിച്ചു.

English summary
Armed men loot nearly Rs 11 crore from a private company in Thane
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X