2290 കോടിയുടെ ആയുധങ്ങൾ വാങ്ങാം; സായുധ സേനയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി
ദില്ലി; ചൈനയുമായി അതിർത്തി സംഘർങ്ങളുടെ പശ്ചാത്തലത്തിൽ 2290 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ സായുധ സേനയക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന പ്രത്യേക പ്രതിരോധ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. സിഗ് സോവര്‍ വിഭാഗത്തില്‍പ്പെട്ട 72000 അസോള്‍ട്ട് റൈഫിളുകള്‍ ഉൾപ്പെടെ വാങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര വിപണികളിൽ നിന്നാകും ആയുധങ്ങൾ വാങ്ങുക.

ബയ് ഇന്ത്യ വിഭാഗത്തിന് കീഴിൽ1,510 കോടി രൂപ ചെലവിൽ സ്റ്റാറ്റിക് എച്ച്എഫ് ടാൻസ്-റിസീവർ സെറ്റുകളും സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധവും വാങ്ങും. ഏകദേശം 540 കോടി രൂപ ചെലവിൽ എച്ച്എഫ് റേഡിയോ സെറ്റുകൾ വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും ഫീൽഡ് യൂണിറ്റുകൾ തമ്മിൽ തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കാൻ എച്ച്എഫ് റേഡിയോ സംവിധാനങ്ങൾ സഹായിക്കും. സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധത്തിന് ഏകദേശം 970 കോടി രൂപ വിലവരും, ഇത് നാവികസേനയുടെയും വ്യോമസേനയുടെയും പ്രഹരശേഷി വർദ്ധിപ്പിക്കും.
Recommended Video
മുൻനിര സൈനികരെ സജ്ജമാക്കുന്നതിന് 780 കോടി രൂപ മുടക്കി സിഗ് സോവർ ആക്രമണ റൈഫിളുകൾ വാങ്ങുന്നതിനും ഡിഎസി അനുമതി നൽകി. സായുധ സേനയുടെ നവീകരണത്തിന് സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്, സൈന്യത്തിന്റെ പോരാട്ട ശേഷി കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗാമയുള്ള പ്രവർത്തനങ്ങളും നടപ്പാക്കിയിരുന്നു.












Click it and Unblock the Notifications