കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2290 കോടിയുടെ ആയുധങ്ങൾ വാങ്ങാം; സായുധ സേനയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

Google Oneindia Malayalam News

ദില്ലി; ചൈനയുമായി അതിർത്തി സംഘർങ്ങളുടെ പശ്ചാത്തലത്തിൽ 2290 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ സായുധ സേനയക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന പ്രത്യേക പ്രതിരോധ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. സിഗ്‌ സോവര്‍ വിഭാഗത്തില്‍പ്പെട്ട 72000 അസോള്‍ട്ട് റൈഫിളുകള്‍ ഉൾപ്പെടെ വാങ്ങാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര വിപണികളിൽ നിന്നാകും ആയുധങ്ങൾ വാങ്ങുക.

 kashmir222-1564

ബയ് ഇന്ത്യ വിഭാഗത്തിന് കീഴിൽ1,510 കോടി രൂപ ചെലവിൽ സ്റ്റാറ്റിക് എച്ച്എഫ് ടാൻസ്-റിസീവർ സെറ്റുകളും സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധവും വാങ്ങും. ഏകദേശം 540 കോടി രൂപ ചെലവിൽ എച്ച്എഫ് റേഡിയോ സെറ്റുകൾ വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും ഫീൽഡ് യൂണിറ്റുകൾ തമ്മിൽ തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാക്കാൻ എച്ച്എഫ് റേഡിയോ സംവിധാനങ്ങൾ സഹായിക്കും. സ്മാർട്ട് ആന്റി എയർഫീൽഡ് ആയുധത്തിന് ഏകദേശം 970 കോടി രൂപ വിലവരും, ഇത് നാവികസേനയുടെയും വ്യോമസേനയുടെയും പ്രഹരശേഷി വർദ്ധിപ്പിക്കും.

Recommended Video

cmsvideo
Reasons Why India Couldn't Win a War With China

മുൻ‌നിര സൈനികരെ സജ്ജമാക്കുന്നതിന് 780 കോടി രൂപ മുടക്കി സിഗ് സോവർ ആക്രമണ റൈഫിളുകൾ വാങ്ങുന്നതിനും ഡി‌എസി അനുമതി നൽകി. സായുധ സേനയുടെ നവീകരണത്തിന് സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്, സൈന്യത്തിന്റെ പോരാട്ട ശേഷി കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗാമയുള്ള പ്രവർത്തനങ്ങളും നടപ്പാക്കിയിരുന്നു.

ശിവസേന വീണ്ടും എൻഡിഎയിലേക്ക് വരണം, അല്ലെങ്കിൽ ശരത് പവാർ: അത്താവലെ!! മുന്നോട്ടുവെച്ചത് നിർണായക ഫോർമുലശിവസേന വീണ്ടും എൻഡിഎയിലേക്ക് വരണം, അല്ലെങ്കിൽ ശരത് പവാർ: അത്താവലെ!! മുന്നോട്ടുവെച്ചത് നിർണായക ഫോർമുല

'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ

'ഇങ്ങനെയും ഒരു മുഖം ആ കുലീനതക്കു പിന്നിലുണ്ടോ എന്ന് അതിശയിച്ചു പോയി', പ്രതികരിച്ച് ബാലചന്ദ്ര മേനോൻ'ഇങ്ങനെയും ഒരു മുഖം ആ കുലീനതക്കു പിന്നിലുണ്ടോ എന്ന് അതിശയിച്ചു പോയി', പ്രതികരിച്ച് ബാലചന്ദ്ര മേനോൻ

English summary
Arms worth Rs 2,290 crore; Permission of the Ministry of Defense for the Armed Forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X