കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിയപ്പയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന് ആര്‍മി ചീഫ് റാവത്ത്

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെഎം കരിയപ്പയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കണമെന്ന് ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്.

വാട്‌സ്ആപ്പും ടെലഗ്രാമും വേണ്ടെന്ന് അഫ്ഗാനിസ്താന്‍വാട്‌സ്ആപ്പും ടെലഗ്രാമും വേണ്ടെന്ന് അഫ്ഗാനിസ്താന്‍

കര്‍ണാടകയിലെ കുടക് ജില്ലയിലെ ഗോണിക്കുപ്പയിലുള്ള കാവേരി കോളജില്‍ കരിയപ്പയുടെ പ്രതിമയും ജനറല്‍ കെഎസ് തിമ്മയ്യയുടെ പ്രതിമയും അനാച്ഛാദനം ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ക്ക് ലഭിക്കാമെങ്കില്‍ ഇത്തരമൊരു അവാര്‍ഡിന് കരിയപ്പ എന്തുകൊണ്ടും അര്‍ഹനാണ്.

bibin

പരമോന്നത ഫീല്‍ഡ് മാര്‍ഷല്‍ നേടിയ(ഫൈവ് സ്റ്റാര്‍ റാങ്ക്) ഇന്ത്യന്‍ കരസേനയിലെ രണ്ടു പേരില്‍ ഒരാളാണ് കരിയപ്പ. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായാണ് രണ്ടാമത്തെയാള്‍. 1947ലെ ഇന്തോ-പാകിസ്താന്‍ യുദ്ധത്തില്‍ പടിഞ്ഞാറന്‍ യുദ്ധമുഖത്തെ നയിച്ചത് കരിയപ്പയായിരുന്നു.
1993 മെയ് 15നായിരുന്നു കരിയപ്പയുടെ അന്ത്യം.

കരിയപ്പയുടെ മകന്‍ കെസി കരിയപ്പയും സൈന്യത്തിലായിരുന്നു. 1965 ഇന്തോ-പാകിസ്താന്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. യുദ്ധത്തിനിടെ വെടിയേറ്റ സ്‌ക്വാഡ്രണ്‍ ലീഡര്‍ കെസി കരിയപ്പയെ പാകിസ്താന്‍ തടവിലാക്കുകയും ചെയ്തിരുന്നു.

English summary
Army Chief General Bipin Rawat on Saturday said, it is time to recommend late Field Marshal Kodandera Madappa Cariappa, who was the first Indian commander-in-chief (C-in-C) of the Indian Army, for Bharat Ratna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X