കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സ്പ പിന്‍വലിക്കാനായിട്ടില്ലെന്ന് സൈനിക തലവന്‍; ഭീകര്‍ക്ക് മറുപടി നല്‍കും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സായുധ സേനാ പ്രത്യേകാധികാര നിയമ(അഫ്‌സ്പ) പിന്‍വലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനായിട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ജമ്മുകശ്മീര്‍ പോലുള്ള സംഘര്‍ഷ മേഖലകളില്‍ ഇടപെടുമ്പോള്‍ മനുഷ്യാവകാശം സംരക്ഷിക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും സൈന്യം സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിന് ത്രിപുരയും നഷ്ടമാവുകയാണോ?; പതിനെട്ടടവും പയറ്റി ബിജെപിസിപിഎമ്മിന് ത്രിപുരയും നഷ്ടമാവുകയാണോ?; പതിനെട്ടടവും പയറ്റി ബിജെപി

കശ്മീരില്‍ പാക് പിന്തുണയോടെ നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളെ നേരിടുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരെ നേരിടാന്‍ സൈന്യത്തിന്റെ പക്കല്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അവയൊന്നും വെളിപ്പെടുത്താനാകില്ല. ജനങ്ങളുടെ സുരക്ഷിതത്വവും മനുഷ്യാവകാശവും സംരക്ഷിക്കുമെന്നും കരസേനാ മേധാവി വ്യക്തമാക്കി.

bipin

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും നടപ്പാക്കിയിരിക്കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന് നേരത്തെ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. സൈന്യത്തിന് പ്രത്യേകമായി നല്‍കുന്ന അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണിത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക പോലും വേണ്ടെന്നാണ് റാവത്ത് വ്യക്തമാക്കിയത്.


English summary
Time has not come for any rethink on AFSPA: Army Chief Gen Bipin Rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X