പോര് മുറുകുന്നു.... സേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്കിലേക്ക്!!! ലക്ഷ്യം ?
ലഡാക്കിലെ സുരക്ഷാ നടപടികൾ ജനറൽ ബിപിൻ റാവത്ത് വിലയിരുത്തും
ദില്ലി:ഇന്യ-ചൈന സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഡോക്-ലാമിലേക്ക് സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനം. റാവാത്തിന്റെ മൂന്ന് ദിവസത്തെ ലഡാക്ക് സന്ദര്‍ശനം ഞായറാഴ്ച ആരംഭിക്കും. അതിർത്തിയിലെ സുരക്ഷാ നടപടികള്‍ ജനറല്‍ ബിപിന്‍ റാവത്ത് വിലയിരുത്തും. കൂടുതല്‍ സൈന്യത്തെ ചൈനാ അതിര്‍ത്തിയിലേക്കു നീക്കിത്തുടങ്ങിയ ശേഷമാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനമെന്നതും നിര്‍ണായകമാണ്. കൂടാതെ മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. അതിർത്തിയിൽ സൈനികര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയശേഷം കുറവുകളുണ്ടെങ്കില്‍ പരിഹരിക്കും. ഡോക്-ലാമിൽ സദാ സജ്ജരായി നിലയുറപ്പിച്ചിട്ടുള്ളസൈനികര്ക്ക് മാനസിക പിന്തുണ നല്‍കുക കൂടിയാണ് ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം.

ലഡാക്കിലെ പ്രസിദ്ധമായ പാന്ഗോങ് തടാകക്കരയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം ചൈനീസ് പട്ടാളം ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് കൂടുതൽ ഇന്ത്യന്‍ സൈനികരെ അതിര്‍ത്തിയിലേക്കു വിന്യസിച്ചത് . ഗാങ്ടോക്കില്‍നിന്ന് 17-ാം ഡിവിഷനെയും കലിപോങ്ങില്‍ നിന്ന് 27-ാം ഡിവിഷനെയുമാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിക്കുന്നത്.
ഇരു രാജ്യങ്ങളിലെയും സൈന്യം ഏതാണ്ട് ഒരു മണിക്കൂറോളം മുഖാമുഖം നിന്നു. മേഖലയിലെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നിവിടങ്ങളിലാണു ചൈനീസ് പട്ടാളം കയ്യേറ്റത്തിനു ശ്രമിച്ചത്.ഇന്ത്യ-ചൈന-ഭൂട്ടാന് അതിര്‍ത്തി പ്രദേശമായ ഡോക്-ലാംമിൽ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതിനെ തുടർന്നാണ് രാജ്യങ്ങൾ തമ്മിലുള്ള സംഘര്‍ഷത്തിന് തുടക്കമായത്. എന്നാല്‍, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചുവെന്നാണു ചൈനയുടെ വാദം.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications