കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര് മുറുകുന്നു.... സേനാ മേധാവി ബിപിന്‍ റാവത്ത് ലഡാക്കിലേക്ക്!!! ലക്ഷ്യം ?

ല‍ഡാക്കിലെ സുരക്ഷാ നടപടികൾ ജനറൽ ബിപിൻ റാവത്ത് വിലയിരുത്തും

  • By Ankitha
Google Oneindia Malayalam News

ദില്ലി:ഇന്യ-ചൈന സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഡോക്-ലാമിലേക്ക് സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനം. റാവാത്തിന്റെ മൂന്ന് ദിവസത്തെ ലഡാക്ക് സന്ദര്‍ശനം ഞായറാഴ്ച ആരംഭിക്കും. അതിർത്തിയിലെ സുരക്ഷാ നടപടികള്‍ ജനറല്‍ ബിപിന്‍ റാവത്ത് വിലയിരുത്തും. കൂടുതല്‍ സൈന്യത്തെ ചൈനാ അതിര്‍ത്തിയിലേക്കു നീക്കിത്തുടങ്ങിയ ശേഷമാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനമെന്നതും നിര്‍ണായകമാണ്. കൂടാതെ മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. അതിർത്തിയിൽ സൈനികര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തിയശേഷം കുറവുകളുണ്ടെങ്കില്‍ പരിഹരിക്കും. ഡോക്-ലാമിൽ സദാ സജ്ജരായി നിലയുറപ്പിച്ചിട്ടുള്ളസൈനികര്‍ക്ക് മാനസിക പിന്തുണ നല്‍കുക കൂടിയാണ് ബിപിന്‍ റാവത്തിന്റെ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം.

bibin rawath

ലഡാക്കിലെ പ്രസിദ്ധമായ പാന്‍ഗോങ് തടാകക്കരയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം ചൈനീസ് പട്ടാളം ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് കൂടുതൽ ഇന്ത്യന്‍ സൈനികരെ അതിര്‍ത്തിയിലേക്കു വിന്യസിച്ചത് . ഗാങ്‌ടോക്കില്‍നിന്ന് 17-ാം ഡിവിഷനെയും കലിപോങ്ങില്‍ നിന്ന് 27-ാം ഡിവിഷനെയുമാണ് ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിക്കുന്നത്.

അന്ന് മാന്യൻ... ഇന്ന് അമിത് ഷായുടെ അടിമ!! നിതീഷ്കുമാറിനെതിരെ കോൺഗ്രസ്അന്ന് മാന്യൻ... ഇന്ന് അമിത് ഷായുടെ അടിമ!! നിതീഷ്കുമാറിനെതിരെ കോൺഗ്രസ്

ഇരു രാജ്യങ്ങളിലെയും സൈന്യം ഏതാണ്ട് ഒരു മണിക്കൂറോളം മുഖാമുഖം നിന്നു. മേഖലയിലെ ഫിംഗര്‍ ഫോര്‍, ഫിംഗര്‍ ഫൈവ് എന്നിവിടങ്ങളിലാണു ചൈനീസ് പട്ടാളം കയ്യേറ്റത്തിനു ശ്രമിച്ചത്.ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക്-ലാംമിൽ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതിനെ തുടർന്നാണ് രാജ്യങ്ങൾ തമ്മിലുള്ള സംഘര്‍ഷത്തിന് തുടക്കമായത്. എന്നാല്‍, ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചുവെന്നാണു ചൈനയുടെ വാദം.

English summary
Amid the Doklam standoff and the recent Pangong skirmish, Army Chief General Bipin Rawat will pay a three-day visit to Ladakh, beginning on Sunday, to review the security scenario in eastern Ladakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X