കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനെതിരെ ഇനിയും സര്‍ജിക്കല്‍ സ്‌ട്രൈക്ക്! ഞെട്ടിപ്പിക്കുന്ന തന്ത്രങ്ങളുമായി പുതിയ കരസേന മേധാവി

കരസേന മേധാവിയായി ചുമതലയേറ്റ ശേഷം ഇന്ത്യാ ടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിപിന്‍ റാവത്ത് നയം വ്യക്തമാക്കിയത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: പാകിസ്ഥാനെതിരെയുള്ള അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇനിയും മിന്നലാക്രമണം നടത്താന്‍ ഇന്ത്യ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കരസേന മേധാവിയായി ചുമതലയേറ്റ ശേഷം ഇന്ത്യാ ടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിപിന്‍ റാവത്ത് നയം വ്യക്തമാക്കിയത്.

നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തിയ ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിജയകരമായിരുന്നു. എന്നാല്‍ അതിന് ശേഷം ഭീകരര്‍ ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ഭീകരരും പാകിസ്ഥാന്‍ സേനയും കരുതുന്നതിനെക്കാള്‍ വ്യത്യസ്തമായ രീതിയിലാവും ഇന്ത്യ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ഭീകരര്‍ക്ക് പാകിസ്ഥാന്‍ സേനയില്‍ നിന്നാണ് സഹായം ലഭിക്കുന്നത്. പണവും ആയുധങ്ങളും നല്‍കി ഇന്ത്യയെ അക്രമിക്കാന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനാ അതിര്‍ത്തിയിലും ഇന്ത്യന്‍ സേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

പാകിസ്ഥാന് മുന്നറിയിപ്പ്...

പാകിസ്ഥാന് മുന്നറിയിപ്പ്...

ഇനിയും നിയന്ത്രണരേഖയില്‍ മിന്നലാക്രണം നടത്താന്‍ ഇന്ത്യന്‍ സേനയ്ക്ക് മടിയില്ലെന്നാണ് കരസേന മേധാവി ബിപിന്‍ റാവത്ത് അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

വ്യത്യസ്തമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക്...

വ്യത്യസ്തമായ സര്‍ജിക്കല്‍ സ്‌ട്രൈക്ക്...

ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ ഭീകരരും പാകിസ്ഥാനും നിരീക്ഷിക്കുന്നുണ്ടെന്നും, അതിനാല്‍ അടുത്ത മിന്നലാക്രമണം തീര്‍ത്തും വ്യത്യസ്തമായ രീതിയിലാവുമെന്നും കരസേന മേധാവി പറഞ്ഞു.

പണവും ആയുധങ്ങളും നല്‍കുന്നു...

പണവും ആയുധങ്ങളും നല്‍കുന്നു...

ഭീകരര്‍ക്ക് പണവും ആയുധങ്ങളുമടക്കമുള്ള സഹായം നല്‍കുന്നത് പാകിസ്ഥാനാണെന്നും, പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് കരസേന മേധാവിയുടെ അഭിപ്രായം.

സേനയില്‍ നവീകരണം നടപ്പാക്കും...

സേനയില്‍ നവീകരണം നടപ്പാക്കും...

കരസേനയ്ക്ക് വേണ്ടി പുതിയ ആയുധങ്ങള്‍ വാങ്ങുമെന്നും, സേനാംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദികളുടെ തന്ത്രങ്ങള്‍ പരാജയപ്പെടുത്തും...

തീവ്രവാദികളുടെ തന്ത്രങ്ങള്‍ പരാജയപ്പെടുത്തും...

രാജ്യത്തെ ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങളാണ് ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും, എന്നാല്‍ അവരുടെ തന്ത്രങ്ങളെ തുടക്കത്തില്‍ തന്നെ പരാജയപ്പെടുത്താനുള്ള ശേഷി സേനയ്ക്കുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

English summary
Next surgical strike against Pakistan will be different: Army Chief Bipin Rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X