Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരനയം നിങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ ഞങ്ങൾ പ്രതികരിക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി

ദില്ലി: കഴിഞ്ഞ ദിവസം ഹന്ദ്വാരയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വിരമൃത്യുവരിച്ച അഞ്ച് സുരക്ഷ ഉദ്യോഗസ്ഥരെ കുറിച്ചോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്ന് കരസേന മേധാവി എംഎം നരവാനെ പറഞ്ഞു. ഭീകരവാദം വളര്‍ത്തുന്ന പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയാണ് കരസേന മേധാവിയുടെ പ്രസ്താവന. വെടിനിര്‍ത്തല്‍ ലംഘനത്തിനുമെതിരെയും ഭീകരത പിന്തുണയ്ക്കുന്നതിനെതിരെയും ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്ക് ഭീകരവാദികളെ കയറ്റിവിടുകയെന്ന ലക്ഷ്യം മാത്രമാണ് പാകിസ്ഥാനുള്ളത്. കൊവിഡിനെതിരെ യുദ്ധം ചെയ്യാനല്ല പാകിസ്ഥാന് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ സൈന്യം

നമ്മുടെ സൈന്യം

യാതൊരു നാശനഷ്ടവും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തി ഭീകരരെ നേരിടാന്‍ മുന്നിട്ടറങ്ങിയത് കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ അഷുതോഷ് ശര്‍മ്മയാണ് ഓപ്പറേഷന്‍ മുന്നില്‍ നിന്ന് നയിച്ചത്. ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച നമ്മുടെ സൈന്യത്തിലെ ധീരജവാന്മാര്‍ക്കും ജമ്മുകാശ്മീര്‍ പൊലീസിനും നന്ദിയും എന്റെ അനുശോചനവും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

പാകിസ്ഥാന്റെ അജണ്ട

പാകിസ്ഥാന്റെ അജണ്ട

ഇന്ത്യയിലേക്ക് ഭീകരരെ തള്ളിവിടുകയെന്ന സ്വാര്‍ത്ഥ താല്‍പര്യവും അജണ്ടയുമാണ് പാകിസ്ഥാന്‍ ഇപ്പോഴും സ്വീകരിച്ചുപോരുന്നത്. പാകിസ്ഥാന്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരനയം നിങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ ഞങ്ങള്‍ കൃത്യമായും സൂക്ഷമമായും പ്രതികരിച്ചുമെന്നും കരസേന മേധാവി അറിയിച്ചു. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ കാണിക്കുന്നത് കോവിഡ് -19 നെ നേരിടാന്‍ പാകിസ്ഥാന് താല്‍പ്പര്യമില്ലെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണം

ആക്രമണം

ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറും ഉള്‍പ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര ഗ്രാമത്തിലെ ചഞ്ച്മുള്ള മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. രണ്ട് സൈനികരും ഒരു കാശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനുമാണ് മരിച്ചത്.

ഭീകരരെയും വധിച്ചു

ഭീകരരെയും വധിച്ചു

ആക്രണത്തില്‍ രണ്ട് ഭീകരരേയും സൈന്യം വധിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സൈന്യവും പൊലീസും സംയുക്ത ഓപ്പറേഷന്‍ നടത്തിയത്. പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനയെത്തുടര്‍ന്ന് രാജ്വാറിലെ വനത്തില്‍ സൈന്യം പരിശോധന നടത്തുകയയാിരുന്നു. തുടര്‍ന്ന് തീവ്രവാദികള്‍ സമീപത്തെ വീടിനുള്ളില്‍ ഒളിക്കുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തു.

രക്ഷിക്കാന്‍

രക്ഷിക്കാന്‍

ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. നാല് തീവ്രവാദികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഭീകരരുമായി 21 രാഷ്ട്രീയ റൈഫിള്‍സ് സംഘം ഏറ്റുമുട്ടി.കേണല്‍ അശുതോഷ് ശര്‍മ്മ, മേജന്‍ അനൂജ്, ലാന്‍സ് നായിക്, പോലീസ് ഉദ്യോഗസ്ഥനായ ഷക്കീല്‍ ഖാസി എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.വീരമൃത്യു വരിച്ച 21 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസറായ കേണല്‍ അശുതോഷ് ശര്‍മ നിരവധി ഭീകരവിരുദ്ധ ഓപറേഷനുകളുടെ ഭാഗമായിട്ടുള്ള ഓഫീസറാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+