ഇസ്രായേൽ പേജർ ആക്രമണത്തെ പുകഴ്ത്തി കരസേനാ മേധാവി; നടത്തിയത് 'മാസ്റ്റർ സ്ട്രോക്ക്'
ഹിസ്ബുള്ളയെ പിടിച്ചുകുലുക്കിയ ഇസ്രായേൽ പേജർ ആക്രമണത്തെ മാസ്റ്റർ സ്ട്രോക്ക് എന്ന് വിശേഷിപ്പ് കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി. അത്തരത്തിലൊരു ആക്രമണം നടത്തണമെങ്കിൽ വർഷങ്ങളുടെ ആസൂത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ചാണക്യ ഡിഫൻസ് ഡയലോഗിൽ' സംസാരിക്കവെയായിരുന്നു ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശം. പോരാട്ടം തുടങ്ങുമ്പോഴല്ലെന്നും മറിച്ച് അതിന് വേണ്ടി ആസൂത്രം നടത്തുന്നത് മുതൽ തന്നെ യുദ്ധത്തിന് തുടക്കം കുറിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വളരെ വ്യത്യസ്തമായ രീതിയിലാണ് ഇസ്രായേൽ ഹിസ്ബുള്ളയ്ക്കെതിരെ പ്രവർത്തിച്ചതെന്ന് ഉപേന്ദ്ര ദ്വിവേദി പറയുന്നു. ഹമാസ് ആണ് തങ്ങളുടെ പ്രഥമ ലക്ഷ്യം എന്ന് ഉറപ്പിച്ചാണ് ആദ്യം നീങ്ങിയത്. അതിന് ശേഷം അവരുടെ മറ്റൊരു വശമായ ഹിസ്ബുള്ളയെ ലക്ഷ്യം വെച്ചു. പേജറുകൾ തയ്യാറാക്കാൻ വേണ്ടി നിഴൽ കമ്പനികൾ രൂപീകരിച്ച ഇസ്രായേൽ നടപടി മാസ്റ്റർ സ്ട്രോക്ക് തന്നെയായിരുന്നു', അദ്ദേഹം പറഞ്ഞു.

അക്ഷരാർത്ഥത്തിലെ ഹിസ്ബുള്ളയെ ഞെട്ടിച്ച സംഭവമായിരുന്നു പേജർ ആക്രമണം. ഹിസ്ബുള്ളയുടെ അംഗങ്ങൾ ഉപയോഗിച്ചിരുന്ന പേജറുകളും വാക്കറുകളും പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ 40 ഓളം പേർ കൊല്ലപ്പെടുകയും 3000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മൊബൈലുകൾ ശത്രുക്കൾ ചോർത്തുമെന്നതിനാൽ പേജറുകളിലൂടെ ആശയ വിനിമയം നടത്തണമെന്ന് നേരത്തേ അംഗങ്ങൾക്ക് ഹിസ്ബുള്ളയുടെ തലവൻ ആയിരുന്ന കൊല്ലപ്പെട്ട നേതാവ് ഹസൻ നസ്രല്ല നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേജറുകളും വാക്കി ടോക്കികളുമായിരുന്നു അംഗങ്ങൾ ഉപയോഗിച്ചിരുന്നത്. ഹിസ്ബുള്ളയ്ക്ക് ഉപയോഗിക്കേണ്ട പേജറുകൾ സ്ഫോടക വസ്തുക്കൾ നിറച്ചാണ് ഇസ്രായേൽ ചാര സംഘടനയായ മൊസൂദ് തയ്യാറാക്കിയ ഷെൽ കമ്പനി ലെബനിനിലേക്ക് ഇറക്കുമതി ചെയ്തത്.ഈ പേജറുകൾ ഒരുമിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
അതേസമയം പേജർ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. ഇതിനോടകം തന്നെ സംഘടനയുടെ തലവൻ കൂടിയായ ഹസൻ നസ്രല്ലയക്കം ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളെ ഇസ്രായേൽ വകവരുത്തിയിട്ടുണ്ട്. ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് നേതാക്കളെ ഇല്ലാതാക്കിയത്. നസ്രല്ല കൊല്ലപ്പെട്ടതിന് പിന്നാലെ കരയുദ്ധത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ ഇസ്രായേൽ.
തെക്കൻ ലെബനൻ ലക്ഷ്യം വെച്ചാണ് ഇസ്രായേൽ സേന നീങ്ങുന്നത്. ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് ചുറ്റും കഴിയുന്നവർ എത്രയും പെട്ടെന്ന് മറ്റിടങ്ങളിലേക്ക് മാറണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു, അതിന് പിന്നാലൊണ് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. ഹിസ്ബുള്ളയെ പൂർണമായും ഇല്ലാതാക്കുന്നത് വരെ തങ്ങൾ ആക്കമണം തുടരുമെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി ഇന്ന് പ്രതികരിച്ചത്. അതേസമയം ഇസ്രായേൽ കരയുദ്ധത്തിലേക്ക് കടന്ന സാഹചര്യത്തിൽ അതിശക്തമായി തന്നെ തിരിച്ചടിക്കുമെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയത്.
അതിനിടയിൽ സിറിയയിൽ ഇസ്രായേൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യോമാക്രണത്തിലാണ് സാധാരണക്കാരായ ആളുകൾ കൊല്ലപ്പെട്ടതെന്നും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications